Latest NewsIndiaNewsMobile PhoneTechnology

വാട്ട്‌സ്ആപ്പ് പ്രവർത്തന രഹിതം, സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്നില്ല; മെറ്റയുടെ ആദ്യ പ്രതികരണം ഇങ്ങനെ

വാട്ട്‌സ്ആപ്പ് പ്രവർത്തനരഹിതമായിരിക്കുകയാണ്. അര മണിക്കൂറിലധികമായി പ്രവർത്തനരഹിതമായിട്ട്. ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല. സെർവർ ഡൗൺ ആണെന്നും പ്രശ്നം പരിഹരിച്ച് കൊണ്ടിരിക്കുകയാണെന്നും മെറ്റ അറിയിച്ചു. ‘ചിലർക്ക് നിലവിൽ സന്ദേശങ്ങൾ അയയ്‌ക്കുന്നതിൽ പ്രശ്‌നമുണ്ടെന്ന് ഞങ്ങൾക്കറിയാം, കഴിയുന്നത്ര വേഗത്തിൽ എല്ലാവർക്കും വാട്ട്‌സ്ആപ്പ് പുനഃസ്ഥാപിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു’, മെറ്റ കമ്പനി വാക്താവ് അറിയിച്ചു.

നിരവധി ഉപഭോക്താക്കൾ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ അടക്കം ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലാണ് ആപ്പ് തകരാറിലായത്. ഓൺലൈൻ തകരാറുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗൺഡിറ്റക്റ്റർ, വാട്ട്‌സ്ആപ്പിന്റെ തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് കാണിക്കുന്നു. ഏകദേശം 30,000-ത്തോളം റിപ്പോർട്ടുകൾ ഓൺലൈനിൽ ഡൗൺഡിറ്റക്റ്റർ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ സന്ദേശങ്ങൾ വിതരണം ചെയ്യുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടു.

വാട്ട്‌സ്ആപ്പിലെ കോളിംഗ് ഫീച്ചറിലെ പ്രശ്‌നങ്ങളെക്കുറിച്ച് പോലും ഉപയോക്താക്കൾ പരാതിപ്പെടുന്നുണ്ട്. ആപ്പ് ‘കോളിംഗ്’ ഘട്ടം കടന്ന് റിംഗിംഗ് ഘട്ടത്തിലേക്ക് പോകുന്നില്ല. ആരെയെങ്കിലും വിളിക്കാൻ ശ്രമിച്ചാൽ കോൾ പോകുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ വർഷം ഒക്ടോബറിൽ വാട്ട്‌സ്ആപ്പ് സമാനമായ ഒരു തകരാറിന് വിധേയമായിരുന്നു. തൽക്ഷണ സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷന്റെ ഏറ്റവും മോശം ദിനമാണ് ഇന്നെന്ന് വേണം കരുതാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button