Sports

ബ്ലാസ്റ്റേഴ്‌സ് മുൻതാരം ജാക്കിചന്ദ് ഇനി എഫ്‌സി ഗോവയ്ക്ക് വേണ്ടി കളത്തിലിറങ്ങും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്ന ജാക്കിചന്ദ് സിംഗ് ഇനി ഗോവ എഫ്സിയ്ക്ക് വേണ്ടി കളിക്കും. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ക്ലബ്ബ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ജാക്കിചന്ദ് ഗോവയിലെത്തുമെന്ന് മുൻപ് തന്നെ വാർത്തകൾ വന്നിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനായി 17 മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയിട്ടുള്ളത്.

Read Also: കേരളാ ബ്ലാസ്റ്റേഴ്സിൽനിന്ന് താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button