Hill StationsNorth EastCruisesAdventurepilgrimageIndia Tourism Spots

വിദേശീയർക്ക് നിർബന്ധിതവിലക്കേർപ്പെടുത്തിയിരിക്കുന്ന ചക് രാതാ; ഉത്തരാഖണ്ഡ്

പുണ്യപുരാണങ്ങളിലെ പവിത്രവൃക്ഷമായ “ദേവദാരു”ഇടതൂർന്ന് വളരുന്ന ദേവഭൂമി ഉത്തരാഖണ്ഡ്.യമുനയും ഗംഗയും പിറവിയെടുക്കുന്ന ഹിമാലയൻ മലനിരകൾ മഹാ അതിശയമായി സഞ്ചാരികളിൽ അദ്ഭുതം നിറയ്ക്കും. താഴ്വാരത്തു നിന്ന് തുടങ്ങുന്ന യാത്രയുടെ ലക്ഷ്യം ഉത്തരാഖണ്ഡിലെ അധികമാരുമറിയാത്ത “ചക് രാത്താ”എന്ന സ്പെഷ്യൽ മിലിറ്ററി കന്റോൺമെന്റ് ഏരിയയിലേയ്ക്കായിരുന്നു. തുടക്കത്തിൽ തന്നെ നിരവധി മുനിയറകൾ പോലെ മണ്ണ് തേച്ചെടുത്ത അറകൾ കാണാൻ കഴിയും. വെളുപ്പാൻ കാലത്തെ കാഴ്ചയിൽ അറകളിലോരോന്നിലും മൺചിരാതിൽ ദീപനാളം എരിയുന്നുണ്ടായിരുന്നു. അരികിലുടെ ചെറിയ ഒരു അരുവി ഒഴുകുന്നു. വെളുപ്പാൻകാലത്ത് സൂര്യവെളിച്ചമെത്തുന്നതിനു മുൻപേ കണ്ട നയനാനന്ദകരമായ കാഴ്ച്ച ഏതോ പുരാതന കാലഘട്ടത്തിലെത്തിച്ചു.


ഹെയർപിൻ വളവുകളിലൂടെ ആകാശം തൊടുന്ന ഉയരത്തിലെത്തുമ്പോൾ താഴ്വരകളുടെ ആഴം മനസ്സിൽ ഭീതി ജനിപ്പിക്കുമെങ്കിലും പ്രകൃതി സ്വയമൊരുക്കിയ ക്യാൻവ്യാസിൽ മലകൾ തലയെടുപ്പോടെ നില്ക്കുന്നത് കണ്ടാൽ മതി മറന്നു പോവും.വഴിയരികലുടനീളം പൂത്തും കായ്ച്ചും മാതളനാരകച്ചെടികൾ. പേരറിയാപ്പൂക്കൾ വർണ്ണവസന്തമൊരുക്കി പ്രകൃതിയെ അതിമനോഹരിയാക്കിയിരിക്കുന്നു. താഴ്ച്ചയുള്ള സ്ഥലങ്ങളെ തട്ടുതട്ടുകളായി തിരിച്ച് ഉരുളക്കിഴങ്ങും ചോളവും മഞ്ഞളും ചേമ്പും കൃഷി ചെയ്യുന്ന തദ്ദേശവാസികൾ.ചെറിയ തണുപ്പുണ്ടെങ്കിലും കമ്പിളി വസ്ത്രങ്ങളുടെ ആവശ്യം പകലില്ല.ടെന്റ് ഹൗസ് കളാണ് ഇവിടെ കൂടുതലായും സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.രാത്രിയിൽ ശൈത്യമുറയുമ്പോൾ തീ കായാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്!

സമുദ്രനിരപ്പിൽ നിന്ന് 7500അടി ഉയരത്തിലാണ് “ചക് രാതാ”. മിലിട്ടറിയുടെ രഹസ്യ ആയുധങ്ങളും സ്പെഷ്യൽ സർവൈവൽ ട്രെയിനിങ്ങുമൊക്കെ നല്കുന്നത് “ചക് രാത”യിലാണ്! ഇന്ത്യൻ ആർമിയുടെ ടിബറ്റൻ യൂണിറ്റാണ് ഇവിടെ ആദ്യമായി ക്യാമ്പ് ചെയ്തത്. ഇവിടെയിപ്പോൽ എസ്റ്റാബ്ലീഷ്മെന്റ് 22(Establishment 22) അഥവാ 2:2എന്ന സ്പെഷ്യൽ അതിർത്തി സംരക്ഷണ സേനയാണ് പ്രവർത്തിക്കുന്നത്. വിദേശീയർക്ക് നിർബന്ധിതവിലക്കേർപ്പെടുത്തിയിരിക്കുന്ന ഏരിയ കൂടിയാണ് ചക് രാതാ. മലകൾ വെട്ടിയൊരുക്കിയ ഹെയർപിൻ റോഡുകളിൽ മലയിടിച്ചിലും മണ്ണിടിച്ചിലുമുണ്ടാവുന്നത് സർവ്വസാധാരണമാണ്.അതിനാൽ ഇവിടേയ്ക്കുള്ള മഴക്കാലയാത്രകൾ അപകടം പിടിച്ചതാണ്..ഇത്രയും കഷ്ടപ്പാടിൽ പിടിച്ചു നില്ക്കുന്ന സൈനികരെ അറിയാതെ നമിച്ചു പോവും.ജനസംഖ്യ വളരെ കുറവാണ് ചക് രാത്തയിൽ.

read also: ഗുജറാത്തിലെത്തിയാൽ തീർച്ചയായും സന്ദർശിക്കേണ്ട വെള്ളച്ചാട്ടങ്ങള്‍

“ചക് രാത”യിലെ സന്ദർശനസ്ഥലങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ളത് “ടൈഗർ ഫോൾസ്(Tiger falls)എന്ന പ്രകൃതിദത്ത വെള്ളച്ചാട്ടമാണ്.ഏകദേശം 50 മീറ്റർ ഉയരത്തിൽ നിന്നാണ് വെള്ളം താഴോട്ട് പതിക്കുന്നത്. ചുറ്റിനും പച്ചപ്പും വൻവൃക്ഷങ്ങളും നിറഞ്ഞ നിറഞ്ഞ ഇവിടുത്തെ കുളിരുന്ന വെള്ളത്തിൽ കുളിക്കുമ്പോൾ കിട്ടുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണ്..മിലിട്ടറി കന്റോൺമെന്റിന്റെ അടുത്ത പ്രദേശമായ ഇവിടെയ്ക്ക് ചക് രാതാ ടൗണിൽ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട്. ടാക്സിസ്റ്റാൻഡിൽ നിന്നു കീഴ്ക്കാംതൂക്കായ വഴിയിലൂടെ 5 km കാൽനടയായി സഞ്ചരിച്ചു വേണം ടൈഗർഫോൾസിലെത്താൻ. നഗരവത്ക്കരണം തൊട്ടു തീണ്ടിയിട്ടാല്ലത്തതിനാൽ തീർത്തും പ്രകൃതിദത്തമായ അന്തരീക്ഷം ഏവർക്കും ഇഷ്ടമാകും.

ഇനിയൊന്ന് “കനാസർ”എന്ന ഹണിമൂൺ ഡെസ്റ്റിനേഷനാണ്. ചെറിയൊരു ഊട്ടി എന്നു വിശേഷിപ്പിക്കാം.ദേവദാരുക്കൾ ഇടതൂർന്നു വളരുന്ന ഇവിടെ ഓക്ക് മരങ്ങളും സമൃദ്ധമായി വളരുന്നു.ഏഷ്യയിലെ ഏറ്റവും വലിയതും പുരാതനവുമായ “ദേവദാരു”വൃക്ഷം പടർന്നു പന്തലിച്ച് തണലൊരുക്കുന്നതാണ് കനാസർ വനമേഖല.നിരവധി ഇനം കുഞ്ഞുപക്ഷിക്കൂട്ടങ്ങളെ ഇവിടെ കാണാൻ കഴിയും.

അശോകചക്രവർത്തി എഴുതി എന്നു കരുതപ്പെടുന്ന ശിലാലിഖിതങ്ങളാൽ സമ്പന്നമായ “കൽസി”യാണ് മറ്റൊരു പ്രധാന പോയിന്റ്.ഇവിടെ അനവധി ഗുഹകളുമുണ്ട്.പാലി ഭാഷയിലാണ് ലിഖിതങ്ങളോരോന്നും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്.

“വ്യാസ് ശിഖർ എന്ന ഭീമാകാരൻ കൊടുമുടി സ്ഥിതി ചെയ്യുന്ന മറ്റൊരു വനപ്രദേശമാണ് “ദിയോബൻ”ഇവിടെ നിന്നുള്ള ഹിമാലയൻ വ്യൂ വർണ്ണനാതീതമാണ്.

ശിവലിംഗ പ്രതിഷ്ഠയുള്ള “ചിന്താ ഹരൺ മഹാദേവ്”,ലഖാമണ്ഡൽ എന്നിവയും “രാംതാൾ ഹോർട്ടി കൾച്ചറൽ ഗാർഡൻ,ചിൽമിരി സൺസെറ്റ് പോയിന്റ് തുടങ്ങിയവയും പ്രധാന ആകർഷണങ്ങളിലാണ്.സാഹസികതയും പ്രകൃതിരമണീയതയും ആശ്ചര്യവും ഭീതിയും ത്രില്ലും സന്തോഷവും ഒരു പോലെ സമ്മാനിക്കുന്ന ദേവഭൂമിയിലെ മിലിട്ടറി കന്റോൺമെന്റ് ഏരിയയായ “ചക് രാത യിലേയ്ക്കുള്ള യാത്ര അവിസ്മരണീയമായിരിക്കും!

2000മാണ്ടിലാണ് ഉത്തരാഖണ്ഡിനെ പ്രത്യേകസംസ്ഥാനമായി ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.”ഉത്തരാഞ്ചൽ”എന്നായിരുന്ന പഴയ നാമമെങ്കിലും പിന്നീട് “ഉത്തരാഖണ്ഡ് എന്നു മാറ്റുകയായിരുന്നു.കിഴക്ക് നേപ്പാളും,പടിഞ്ഞാറ് ഉത്തർപ്രദേശും,തെക്ക് ഹിമാചൽപ്രദേശും,വടക്ക് ടിബറ്റുമായാണ് ഉത്തരാഖണ്ഡ് അതിർത്തി പങ്കിടുന്നത്!

“ബ്രഹ്മകമലം”പൂക്കുന്ന ഉത്തരാഖണ്ഡിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ ഹരിദ്വാർ, ഋഷികേശ്, ഡെറാഡൂൺ, ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ്…എന്നിവയാണ്

read also: ശിവലിംഗത്തിനു മുകളില്‍ ചവിട്ടി ചിത്രമെടുത്ത യുവാക്കള്‍ക്ക് സംഭവിച്ചത്

Related Articles

Post Your Comments


Back to top button