Gulf

സമൂഹമാധ്യമങ്ങളിൽ അശ്ലീലവീഡിയോ പോസ്റ്റ് ചെയ്‌ത യുവാവിന് കടുത്ത ശിക്ഷ

അബുദാബി: സ്‌നാപ്ചാറ്റിൽ മുപ്പതിലേറെ അശ്ലീലവീഡിയോകൾ പോസ്റ്റ് ചെയ്‌ത യുവാവിന് ആറ് മാസം ജയിൽശിക്ഷയും 20,000 ദിർഹം പിഴയും. 500,000ലേറെ ഫോളോവെഴ്‌സുള്ള യുവതിയെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ഇയാൾ പോസ്റ്റ് ചെയ്‌ത വീഡിയോകൾ. സ്‌നാപ്ചാറ്റ് കൂടാതെ മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിലും ഇയാൾ വീഡിയോ ഷെയർ ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ട്.

Read Also: ബാങ്ക് മാനേജരായ കാമുകിയുടെ അശ്ലീല ചിത്രം ഫേസ്ബുക്കില്‍ : യുവാവ് അറസ്റ്റില്‍

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. തന്നെ അപമാനപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് താൻ അറിഞ്ഞതെന്നും തുടർന്ന് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.

Tags

Post Your Comments

Related Articles


Back to top button
Close
Close