India

നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച വേണ്ടെന്നുവെച്ച് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി; സത്യാവസ്ഥ ഇങ്ങനെ

ലണ്ടന്‍: ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗവിന്‍ വില്യംസണ്‍ വേണ്ടെന്നുവെച്ച വാർത്ത സത്യമല്ലെന്ന് റിപ്പോർട്ട്. സംഭവം വിവാദമായതോടെ അങ്ങനെയാരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇത്തരം മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരാശജകനമാണെന്നും നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചത്.

വില്യംസണ്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചതായി ബ്രിട്ടനിലെ പത്രമായ സണ്‍ഡേ ടൈംസാണ് റിപ്പോർട്ട് ചെയ്‌തത്‌. ഒരു മാസം മുമ്പാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയ്ക്കുള്ള ആവശ്യം ഉന്നയിച്ചത്. ഇന്ത്യയുടെ ആവശ്യപ്രകാരം ബ്രിട്ടനിലെ രണ്ട് മന്ത്രിമാരും വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും ചേര്‍ന്ന് വില്യംസണിനെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

Read also:ഒരു രൂപ കുടിശ്ശിക വന്നു; ബാങ്കുകാർ ഉപഭോക്താവിനോട് ചെയ്തതിങ്ങനെ

ജൂണ്‍ 20 മുതല്‍ 22 വരെ നടന്ന സുരക്ഷാ സഹകരണ, പ്രതിരോധ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. എന്നാല്‍, ഇന്ത്യയുടെ ആവശ്യം നിരസിച്ച വില്യംസണ്‍ ഭാവിയിലെ കൂടിക്കാഴ്ചയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് ട്വിറ്ററില്‍ പ്രതികരിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close