India

സ്‌കൂള്‍ ബസിന്റെ അടിത്തട്ട് തകര്‍ന്ന് റോഡില്‍ വീണ ആറാം ക്ലാസുകാരന് ദാരുണാന്ത്യം

ആഗ്ര: സ്‌കൂള്‍ ബസിന്റെ അടിത്തട്ട് തകര്‍ന്ന് റോഡില്‍ വീണ ആറാം ക്ലാസ് വിദ്യാര്‍ത്ഥി പിന്‍ചക്രം കയറി മരിച്ചു. ഉത്തര്‍പ്രദേശിലെ ഖേര്‍ഗഘട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം. പുരന്‍ചന്ദ് രമേശ് ചന്ദ് സരസ്വതി വിദ്യാ മന്ദിരിലെ വിദ്യാര്‍ത്ഥിയായ ആദിത്യയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ ഇസ്മയിലിനെ പോലീസ് പിടികൂടി. അപകടം നടക്കുമ്പോൾ ആദിത്യയുടെ സഹോദരി അനുഷ്‍കയും ഒപ്പമുണ്ടായിരുന്നു.

Read Also: സ്‌കൂള്‍ ബസ് അപകടത്തിൽപ്പെട്ടു

സ്‌കൂള്‍ ബസിന്റെ തകരാറിനെ കുറിച്ച്‌ മുന്‍പും അനുഷ്‌ക പരാതി നല്‍കിയിരുന്നു. ബസിന്റെ അടിത്തട്ട് തകര്‍ന്ന നിലയിലായിരുന്നു. പലപ്പോഴും പാതിവഴിയില്‍ നിന്നുപോകുന്ന ബസ് തള്ളാന്‍ കുട്ടികളോട് ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും അനുഷ്‌ക പറയുന്നു.

 

Tags

Post Your Comments

Related Articles


Back to top button
Close
Close