KeralaLatest News

സ​രി​താ എ​സ്. നാ​യ​ര്‍​ക്കെതിരെ ജാ​മ്യ​മി​ല്ലാ വകുപ്പിൽ കേസെടുത്തു

മൂ​വാ​റ്റു​പു​ഴ: സോളാർ കേസിലെ മുഖ്യപ്രതിയായ സരിതാ എ​സ്. നാ​യ​ര്‍​ക്കെതിരെ വീണ്ടും കേസ്. കാ​റ്റാ​ടി യ​ന്ത്രം സ്ഥാ​പി​ച്ചു​ ന​ല്‍​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു പ​ണം തട്ടിയെന്ന പരാതിയിലാണ് സ​രി​തയ്‌ക്കെതിരെ ജാ​മ്യ​മി​ല്ലാ വകുപ്പിൽ കേസെടുത്തത്.

Read also:ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്; കെഎസ്‌ആര്‍ടിസിയെ തകർക്കാൻ ശ്രമിക്കരുതെന്ന് താക്കീത്

വാ​ഴ​ക്കു​ളം സ്വ​ദേ​ശി​ക​ളി​ല്‍​ നി​ന്നു 40 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന കേ​സി​ല്‍ വി​സ്താ​ര​ത്തി​നു ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണു സരിതയെ അ​റ​സ്റ്റു ചെ​യ്തു ഹാ​ജ​രാ​ക്കാ​ന്‍ മൂ​വാ​റ്റു​പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​ര്‍​ദ്ദേശി​ച്ച​ത്. പ്രതിയുടെ ജാ​മ്യം റ​ദ്ദാ​ക്കു​ക​യും ചെയ്‌തു. കേസിന്റെ വി​സ്താ​ര​ത്തിനായി പ​ല​വ​ട്ടം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടും സ​രി​ത എ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ തു​ട​ര്‍​ന്നാ​ണ് കോ​ട​തി ന​ട​പ​ടിയെടുത്തത്.

Tags

Post Your Comments

Related Articles


Back to top button
Close
Close