Latest NewsInternational

എട്ടു തവണ എവറസ്റ്റ് കീഴടക്കിയ പര്‍വ്വതാരോഹകന്‍ മുകളില്‍ അപ്രത്യക്ഷമായി

ഡാര്‍ജലിംഗ്: എവറസ്റ്റ് കൊടുമുടിയില്‍ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ ഏഴായിരം മീറ്റര്‍ ഉയരത്തില്‍ വെച്ച് പര്‍വ്വതാരോഹകന്‍ അപ്രത്യക്ഷനായി. പര്‍വ്വതാരോഹക സംഘത്തെ നയിക്കുന്ന പ്രവര്‍ത്തി പരിചയമുള്ള ഡാര്‍ജലിംഗ്കാരന്‍ പെമ്പാ ഷേര്‍പ്പയെയാണ് ഒരു ടീമിനൊപ്പമുള്ള തിരിച്ചിറക്കത്തിനിടയില്‍ കാണാതായത്. 7,672 മീറ്റര്‍ ഉയരത്തിലെ കരകോറം റേഞ്ചില്‍ സാസര്‍ കാംഗ്രി മലയിടുക്കില്‍ വെച്ച് ഇദ്ദേഹം അപ്രത്യക്ഷമായി.

പെമ്പാ ഷേര്‍പ്പയെ കാണാനില്ലെന്ന വിവരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടിബറ്റന്‍ പോലീസിന് കിട്ടിയത്. പെമ്പയ്ക്ക് വേണ്ടിയുള്ള തെരച്ചിലും പോലീസ് തുടങ്ങിയിട്ടുണ്ട് ഡാര്‍ജലിംഗ് ഭരണകൂടം പുതിയ സംഭവ വികാസങ്ങള്‍ ശ്രദ്ധയോടെ നോക്കിക്കാണുകയാണ്.

 

 

 

Tags

Post Your Comments


Back to top button
Close
Close