Latest NewsSports

സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണർക്കും വീണ്ടും നിരാശ

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഒരു വര്‍ഷ വിലക്ക് ലഭിച്ച സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണറിനും വീണ്ടും നിരാശ. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്ക് നിലനിൽക്കുന്നതിനാൽ ഈ വര്‍ഷത്തെ ബിഗ് ബാഷില്‍ കളിക്കാന്‍ ഇരുവര്‍ക്കും സാധിക്കില്ലെന്ന് ബിഗ് ബാഷ് ലീഗ് തലവന്‍ കിം മക്കോണി അറിയിച്ചു‌. ബിഗ് ബാഷ് ലീഗില്‍ സ്റ്റീവ് സ്മിത്ത്, സിഡ്നി സിക്സേഴ്സിന്റേയും, ഡേവിഡ് വാര്‍ണര്‍ സിഡ്നി തണ്ടർഴ്‌സിന്റേം താരമാണ്.

Also Read: ഫ്രാന്‍സിന്റെ വിജയത്തിന് പിന്നാലെ കിരണ്‍ ബേദിയുടെ ട്വീറ്റ്; വിമർശനവുമായി സോഷ്യല്‍ മീഡിയ

നേരത്തെ കാനഡയില്‍ നടന്ന പ്രഥമ കാനഡ ഗ്ലോബല്‍ ടി20 യില്‍ കളിക്കാന്‍ ഇരുവര്‍ക്കും ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തവണത്തെ ബിഗ് ബാഷ് ലീഗിലും ഇരുവരും കളിക്കുമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്‌.

shortlink

Related Articles

Post Your Comments


Back to top button