KeralaLatest News

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം : സംസ്ഥാനത്തു മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു.

കോട്ടയം, വൈക്കം താലൂക്ക്, ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്ത്, മീനച്ചില്‍ താലൂക്കിലെ മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

മഴ കുറവാണെങ്കിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് കുറയാത്തത‍ിനാൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയും മറ്റു താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്  വ്യഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

പ​ത്ത​നം​തി​ട്ടയിൽ തി​രു​വ​ല്ല താ​ലൂ​ക്കി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും,ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ള്‍​ക്കുമാണ് വ്യാ​ഴാ​ഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല 19, 20 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഴ കാരണം തിങ്കളാഴ്ച മുതൽ എം.ജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചിരുന്നു.

Also read : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

Tags

Post Your Comments

Related Articles


Back to top button
Close
Close