Latest NewsGulf

ഒമാനിൽ ഇന്ത്യൻ വിദ്യാർഥിനി ജീവനൊടുക്കി

മസ്കറ്റ് : ഒമാനിൽ ഇന്ത്യൻ വിദ്യാർഥിനി ജീവനൊടുക്കി. ദാര്‍സൈത്തില്‍ തമിഴ്‌നാട് സ്വദേശിനിയും ഇന്ത്യന്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഹാജിറയാണ് തൂങ്ങി മരിച്ചത്. ബുധനാഴ്ച വൈകിട്ട് ദാര്‍സൈത്തിലെ വസതിയിലാണ് സംഭവം നടന്നത്. ആത്മഹത്യാ കാരണം വ്യക്തമല്ല.

പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം ആര്‍ഒപി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ് അക്ബര്‍ വ്യോമയാന കമ്പനിയിലെ ജീവനക്കാരനാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : ഉഡുപ്പി ശിരൂര്‍ മഠാധിപതി അന്തരിച്ചു: മരണത്തില്‍ ദുരൂഹത

Tags

Post Your Comments


Back to top button
Close
Close