Latest NewsIndia

200 നാടന്‍ പശുക്കളെ സമ്മാനമായി നല്‍കാനൊരുങ്ങി നരേന്ദ്രമോദി

ന്യൂഡല്‍ഹി: 200 നാടന്‍ പശുക്കളെ സമ്മാനമായി നല്‍കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഫ്രിക്കയിലെ കിഴക്കന്‍ റുവാണ്ടയിലെ റവേരു മാതൃകാ ഗ്രാമത്തിലെത്തിയാണ് മോദി പശുക്കളെ സമ്മാനമായി നല്‍കുന്നത്. ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് നരേന്ദ്രമോദി യാത്ര തിരിക്കുന്നത്.

Also Read : തലസ്ഥാനത്ത് തൊഴുത്തിന് മുകളിലേക്ക് മരം മറിഞ്ഞ് പശു ചത്തു

ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റുവാണ്ട സന്ദര്‍ശിക്കുന്നത്. റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമേയുടെ സ്വപ്ന പദ്ധതിയായ’ഗിരിങ്ക’ പദ്ധതിയിലേക്കാണ് ഇന്ത്യ പശുക്കളെ സമ്മാനിക്കുന്നത്. പ്രാദേശിക കാലാവസ്ഥയില്‍ വളര്‍ത്തപ്പെട്ട നാടന്‍ പശുക്കളെയാണ് സമ്മാനിക്കുക.

റുവാണ്ടന്‍ സര്‍ക്കാര്‍ 2006 ല്‍ ആരംഭിച്ചതാണ് ‘ഗിരിങ്ക’പദ്ധതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഓരോ കുടുംബത്തിനും വരുമാനമാര്‍ഗമായി ഓരോ പശുവിനെ നല്‍കുന്ന പദ്ധതിയാണിത്.

 

Tags

Related Articles

Post Your Comments


Back to top button
Close
Close