Latest NewsInternational

ഡേറ്റിംഗിനുപോയ ഇന്ത്യൻ വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

മെൽബൺ : ഡേറ്റിംഗിനുപോയ ഇന്ത്യൻ വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഓസ്ട്രേലിയയിൽ അക്കൗണ്ടിങ് വിദ്യാർഥിയായ മൗലിൻ റാത്തോഡ് (25) ആണ് മരിച്ചത്. ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട 19 വയസുകാരിയെ കാണാൻ പെൺകുട്ടിയുടെ വീട്ടിലെത്തിയ മൗലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് എമർജൻസി സർവീസ് സംഘം ആശുപത്രിയിൽ എത്തിച്ചെങ്കിലും മൗലിൻ മരിച്ചിരുന്നു.

Read also:ദുബായിൽ 8 വയസുകാരനെ പീഡിപ്പിച്ച ആയയ്ക്ക് സംഭവിച്ചത്

കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന പെണ്‍കുട്ടി കൊലപാതക ഉദ്ദേശ്യത്തോടെ മൗലിനെ മുറിവേൽപ്പിക്കുകയായിരുന്നുവെന്നു അവർ പറഞ്ഞു. സംഭവത്തെ തുടർന്നു പോലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു. നാലു വർഷം മുൻപാണ് മൗലിൻ റാത്തോഡ് വിദ്യാഭ്യാസത്തിനായി ഓസ്ട്രേലിയയിൽ എത്തിയത്.

Tags

Post Your Comments


Back to top button
Close
Close