Latest NewsKerala

ഷബ്‌ന ഒറ്റയ്ക്ക് ബീച്ചില്‍ പോകുന്ന ദൃശ്യം ലഭിച്ചു : ദുരൂഹതയായി ഷബ്‌നയുടെ തിരോധാനവും

കൊല്ലം: സംസ്ഥാനത്ത് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. ഇപ്പോള്‍ ജസ്‌നയ്ക്കു പിന്നാലെ ദുരൂഹതയായി ഷബ്‌നയുടെ തിരോധാനവും. കൊല്ലം അഞ്ചാലുംമൂട്ടില്‍ നിന്നും ഒരാഴ്ച മുമ്പാണ് തൃക്കടവൂര്‍ സ്വദേശിനിയായ ഷബ്നയെ കാണാതായത്.

കഴിഞ്ഞ ചൊവ്വാഴ്ച പി.എസ്.സി പരിശീലനത്തിനെന്നു പറഞ്ഞു വീട്ടില്‍നിന്നു പോയതാണ് ഷബ്‌ന. പിന്നീട് ആരും കണ്ടിട്ടില്ല. അന്നേദിവസം വൈകിട്ട് കൊല്ലം ബീച്ചില്‍ നിന്ന് ഷബ്‌നയുടെ ബാഗ് പോലീസിന് ലഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കടലില്‍ തെരച്ചില്‍ നടത്തി.

Read Also : പൊലീസിന് ജെസ്‌നയിലേയ്ക്കുള്ള ദൂരം കുറഞ്ഞുവരുന്നു : ജെസ്‌ന എവിടെയെന്ന് വ്യക്തമായ സൂചന

സമീപത്തെ ഹോട്ടലിന്റെ സിസിടിവിയില്‍ നിന്ന് ഷബ്ന ഒറ്റയ്ക്ക് ബീച്ചിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. കാണാതാവുന്നതിന്റെ മൂന്നുദിവസം മുന്‍പ് ഇവര്‍ തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിയുകയും ബന്ധം വിലക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഷബ്നയെ കാണാതായത്. കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

 

 

 

 

Tags

Related Articles

Post Your Comments


Back to top button
Close
Close