Latest NewsGulf

ഫ്‌ളാറ്റില്‍ ക്ലീനിംഗിനായി വന്ന ഫിലിപ്പീന്‍ യുവതിയോട് ലൈംഗിക താല്‍പ്പര്യത്തോടെ പെരുമാറിയ ഇന്ത്യക്കാരനെതിരെ കേസ്

ദുബായ്  : ഫ്‌ളാറ്റില്‍ ക്ലീനിംഗിനായി വന്ന ഫിലിപ്പീന്‍ യുവതിയോട് ലൈംഗിക താല്‍പ്പര്യത്തോടെ പെരുമാറിയ ഇന്ത്യക്കാരനാണ് ഇപ്പോള്‍ ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നത്.

മാര്‍ച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജുമൈറയിലെ ഫ്‌ളാറ്റില്‍ ഉച്ച കഴിഞ്ഞാണ് ഫിലിപ്പാന്‍ യുവതി ക്ലീനിംഗിനായി എത്തിയത്. ഏജന്‍സി മുഖാന്തരമാണ് യുവതി ഫ്‌ളാറ്റിലെ ജോലിക്കായി എത്തിയത്. അയാള്‍ വാതില്‍ തുറന്നുകൊണ്ട് എന്നെ സ്വാഗതം ചെയ്തു. ആ ഫ്‌ളാറ്റില്‍ 4 മണിക്കൂറാണ് എനിയ്ക്ക് ജോലി ചെയ്യാനായി സമയം അനുവദിച്ച് തന്നിരുന്നത്. എന്നാല്‍ എനിയ്ക്ക് അത്ര സമയം വേണ്ടി വന്നിരുന്നില്ല.

Read Also : ദുബായിൽ ജോലിസ്ഥലത്ത് വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഇന്ത്യന്‍ മാനേജർ പിടിയിൽ

ഇതിനിടെ അയാള്‍ എന്തോ ആവശ്യത്തിനായി പുറത്തേയ്ക്ക് പോയി. അയാള്‍ പുറത്തു പോയി വരുമ്പോഴേയ്ക്കും തന്റെ ജോലി ഏകദേശം കഴിഞ്ഞിരുന്നു. ഈ സമയം ബെഡ്‌റൂമിലെ പൊടി തട്ടുകയായിരുന്നതന്നോട് അയാളെ മസാജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുയ എന്നാല്‍ താന്‍ അത് നിരസിച്ചു. ഇതിനിടെ അയാള്‍ ലൈംഗിക ചുവയോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു. ഇതോടെ താന്‍ അയാളെ തട്ടിമാറ്റി പുറത്തേയ്ക്ക് ഓടി. തുടര്‍ന്നാണ് താന്‍ വീട്ടുടമസ്ഥനെതിരെ പൊലീസില്‍ പരാതി നല്‍കിയതെന്ന് യുവതി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് തന്റെ മേലധികാരിയോട് വിവരം പറയുകയും അയാളുടെ നിര്‍ദേശം അനുസരിച്ച് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button