Latest NewsSports

വിക്കറ്റ് ആഘോഷം അതിരുകടന്നു; ഇഷാന്തിനെതിരെ നടപടി

ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഡേവിഡ് മലാനെ പുറത്താക്കിയ ശേഷം ഉള്ള ഇഷാന്തിന്റെ ആഘോഷപ്രകടനമാണ് നടപടിക്ക് വഴി വെച്ചിരിക്കുന്നത്

എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ വിക്കറ്റ് നേടിയ ശേഷമുള്ള അതിരുവിട്ട ആഘോഷ പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയ്‌ക്കെതിരെ നടപടി. ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഡേവിഡ് മലാനെ പുറത്താക്കിയ ശേഷം ഉള്ള ഇഷാന്തിന്റെ ആഘോഷപ്രകടനമാണ് നടപടിക്ക് വഴി വെച്ചിരിക്കുന്നത്. ഇഷാന്തിന്റെ മാച്ച്‌ ഫീയുടെ പതിനഞ്ച് ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്.

Also Read: ഇംഗ്ലണ്ടിനെതിരെ വിരാട് കൊഹ്ലിക്ക് സെഞ്ച്വറി

വിക്കറ്റ് നേടിയ ശേഷം മലാന്റെ അടുത്തേക്ക് ഇഷാന്ത് ഓടിയെത്തുകയും അമിതാഘോഷം നടത്തുകയും ചെയ്തിരുന്നു. ഐസിസിയുടെ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് ഇഷാന്തിന്മേല്‍ ചുമത്തിയിരിക്കുന്നത്. എതിര്‍ ബാറ്റ്സ്മാനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചേഷ്ഠകള്‍ പ്രകടിപ്പിച്ചുവെന്നതാണ് കുറ്റം. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിൽ ഇഷാന്ത് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി മികച്ച പ്രകടനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button