KeralaLatest News

സരിതയുടെ കത്തിനു പിന്നില്‍ ഗണേഷ് കുമാറാണെന്ന് നേരത്തെ അറിയാം; എം.എം ഹസന്‍

ഇത്രയും നാള്‍ മറച്ചു വച്ചത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ്

കൊച്ചി:  സോളാര്‍ കേസ് പ്രതി സരിത നായരുടെ വിവാദ കത്തിന് പിന്നില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയാണെന്ന് തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഇക്കാര്യം തുറന്ന് പറയണമെന്ന് ഉമ്മന്‍ ചാണ്ടിയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അതിനു തയ്യാറായില്ല. ഇത്രയും നാള്‍ മറച്ചു വച്ചത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ്.

Also Read : ഖജനാവിന് ഒരു രൂപപോലും നഷ്ടമില്ലാത്ത സോളാര്‍ കേസ് വാദിക്കാന്‍ ഫീസ് ഒരു കോടി, ആറര കോടി തട്ടിപ്പ് അന്വേഷിച്ച കമ്മീഷന് ചിലവ് ഏഴര കോടി

കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. മണ്ണിലിറങ്ങി പണിയെടുത്തെങ്കിലെ താഴെത്തട്ടില്‍ പാര്‍ട്ടി വളരുകയുള്ളുവെന്നും, തെരഞ്ഞെടുപ്പില്‍ വിജയിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇത് യുവനേതാക്കള്‍ തിരിച്ചറിയണം. പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സോഷ്യല്‍ മീഡിയയിലെ സ്വാധീനം നോക്കിയല്ലെന്നും ഹസന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button