Latest News

വ്യാജ ബോംബ് ഭീഷണി : വിമാനം വൈകി

ജയ്പൂര്‍: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം മുക്കാല്‍ മണിക്കൂറോളം വൈകി. യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം വൈകിയത്. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് വൈകിയത്. സംഭവത്തില്‍ ജയ്പൂര്‍ സ്വദേശിയായ ജെ.പി ചൗധരിക്കെതിരെ പൊലീസ് കേസെടുത്തു. വിമാനത്തിലെ ജീവനക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചൗധരി ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. ജയ്പൂരിലെ വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

Read Also : ബോംബ് ഭീഷണി, വിമാനത്തില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു

വിമാനത്തില്‍ കയറുന്നതിന് മുമ്പുള്ള സുരക്ഷാ പരിശോധനയ്ക്കിടെയാണ് ജീവനക്കാരുമായി ചൗധരി തര്‍ക്കത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ തന്റെ ബാഗില്‍ ബോംബുണ്ടെന്ന് വിളിച്ച് പറയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സി.ഐ.എസ്.എഫ് സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.

Share
Leave a Comment