Latest NewsIndia

പാഠഭാഗങ്ങള്‍ എഴുതുന്നതില്‍ തെറ്റ് വരുത്തിയ വിദ്യാര്‍ത്ഥിയോടു അദ്ധ്യാപകൻ ചെയ്‍തത് കൊടുംക്രൂരത

ലക്‌നൗ : പാഠഭാഗങ്ങള്‍ എഴുതുന്നതില്‍ തെറ്റ് വരുത്തിയ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മുഖത്ത് അടിക്കുകയും പേന കൊണ്ട് കണ്ണില്‍ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ഷാജഹാന്‍പൂറിലുള്ള ഊര്‍മിള ദേവി ഹയര്‍ സെക്കന്ററി സ്‌കൂളിൽ ജൂലായ് 25ന് ലവ്കുഷ് എന്ന വിദ്യാര്‍ത്ഥിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. കണ്ണിന് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also read : മരുഭൂമിയിലെ മരണത്തില്‍ നിന്നും രക്ഷപ്പെട്ട് പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

കുട്ടിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സംഭവം വിവാദമായതോടെ അദ്ധ്യാപകനും സ്‌കൂള്‍ പ്രിന്‍സിപ്പലും ചികിത്സയ്ക്ക് വേണ്ട പണം നല്‍കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയെങ്കിലും ഒരു ലക്ഷത്തോളം രൂപ ബില്‍ തുക കണ്ട അവര്‍ ആശുപത്രിയില്‍ നിന്നും സ്ഥലം വിട്ടു എന്നാണ് വിവരം.

അതേസമയം പിതാവ് ഇവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാണ് പിതാവിന്റെ ആവശ്യം. അതോടൊപ്പം തന്നെ അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close