Latest NewsTechnology

സ്മാർട് ഫോണുകൾക്ക് വൻ ഓഫറുകളുമായി എയർടെൽ

എയർടെൽ ഓൺലൈൻ സ്റ്റോറിൽ വൻ ഓഫറുകൾ. ഏറ്റവും കുറഞ്ഞ വിലയിൽ ഐഫോൺ, ഗ്യാലക്സി മോഡലുകൾ, ഐവാച്ച് തുടങ്ങി ഹാൻഡ്സെറ്റുകളെല്ലാം ഇപ്പോള്‍  സ്വന്തമാക്കാം. സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഗ്യാലക്സി നോട്ട് 9 ഇന്ത്യയിൽ എത്തും മുൻപേ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.

Also readഏവരും ആകാംഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്സി നോട്ട് 9 സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം

67,900 രൂപ വിലയുള്ള ഗ്യാലക്സി നോട്ട് 9 ഹാൻഡ്സെറ്റ് മാസം 2999 രൂപ നിരക്കിൽ 24 തവണകളായി അടച്ച് ഓഫറിൽ സ്റ്റോറിൽ നിന്ന് സ്വന്തമാക്കാം. എയർടെൽ വരിക്കാർക്ക് മാത്രമെ ഈ ഓഫർ ലഭിക്കുകയുള്ളു. എയർടെൽ പോസ്റ്റ് പെയ്ഡ് പ്ലാനും ഇതോടൊപ്പം ലഭിക്കുന്നതാണ്. അൺലിമിറ്റഡ് കോൾ, ഫ്രീ നാഷണൽ റോമിങ്, മാസം 100 ജിബി ഡേറ്റ തുടങ്ങിയവ ഓഫറിൽ ഉൾപ്പെടുന്നു.

എയർടെൽ ഓൺലൈന്‍ സ്റ്റോറിൽ കൂടാതെ സാംസങ് ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിലും ഗ്യാലക്സി നോട്ട് 9 ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close