KeralaInternational

മുഖം മറച്ചു മുലയൂട്ടി യുവതിയുടെ പ്രതിഷേധം : ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

കുഞ്ഞിന് മുലയൂട്ടികൊണ്ടിരുന്നപ്പോൾ സമീപം ഇരുന്നയാള്‍ അവരോട് മാറ് മറയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു

മെക്സിക്കോ : കുഞ്ഞിനു മുലയൂട്ടുന്നതിനിടെ  മാറ് മറച്ച് മുലയൂട്ടാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് മുഖം മറച്ച് മുലയൂട്ടി യുവതിയുടെ പ്രതിഷേധം. മെക്‌സിക്കോയില്‍ സന്ദര്‍ശനത്തിനെത്തിയ ടെക്‌സാസ് സ്വദേശിനിയായ ഡൂഡ്‌ലി തന്റെ കുഞ്ഞിനു മുലയൂട്ടുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .

റസ്റ്ററന്റില്‍ ഇരുന്നു ഡൂഡ്‌ലി കുഞ്ഞിന് മുലയൂട്ടികൊണ്ടിരുന്നപ്പോൾ സമീപം ഇരുന്നയാള്‍ അവരോട് മാറ് മറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത് കേട്ട ഡൂഡ്‌ലി ഭര്‍ത്താവിനോട് ടൗവ്വല്‍ ആവശ്യപ്പെടുകയും ടൗവ്വല്‍ ഉപയോഗിച്ച് മാറ് മറയ്ക്കുന്നതിന് പകരം മുഖം മറയ്ക്കുകയുമായിരുന്നു. റസ്റ്ററന്റില്‍ ഉണ്ടായിരുന്ന ആരോ ആ ചിത്രം പകർത്തി അവരുടെ അനുവാദത്തോട് കൂടി അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പുരുഷനാണ് ഡൂഡ്‌ലിയോട് മാറ് മറയ്ക്കാൻ ആവശ്യപ്പെട്ടതെന്നും പോസ്റ്റിൽ പറയുന്നു.

Also readഅതി സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനെ പിന്തള്ളി ഈ പ്രദേശം

പൊതുസ്ഥലങ്ങളിൽ മുലയൂട്ടുന്ന സ്ത്രീകൾക്ക് പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിവേണ്ടി വരാറുണ്ട്. ചിലപ്പോൾ അത് തുറിച്ചു നോട്ടങ്ങളാകാം അല്ലെങ്കിൽ ഇതുപോലെ സദാചാര ഉപദേശങ്ങളാകാം. അടുത്തിടെ കേരളത്തിലെ ഒരു പ്രമുഖ മാസികയുടെ കവർ പേജിൽ വന്ന കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഒരുപാടു വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിരുന്നു. പൊതുസ്ഥലങ്ങളിൽ സ്വാതന്ത്രത്തോടെ മുലയൂട്ടാനുള്ള അവകാശത്തിനായി ഇനിയുമെത്ര അമ്മമാരുടെ പ്രതിഷേധങ്ങൾ നാം കാണേണ്ടി വരുമെന്നത് വളരെ ഗൗരവമുള്ള ഒരു ചോദ്യം തന്നെയാണ്.

Related Articles

Post Your Comments


Back to top button