Entertainment

‘എനിക്കും നിനക്കും അറിയാമല്ലോ നമുക്കിടയില്‍ പ്രശ്നങ്ങളില്ലെന്ന്’; നിവിന്‍ പോളിയോട് മോഹന്‍ലാല്‍ പറഞ്ഞത്!

വളരെ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന നിവിന്‍ പോളിയ്ക്ക് ഇടകാലത്ത് വെച്ച് ഒരു അപവാദം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ നിവിന്‍ പോളി ക്ഷിപ്ര നേരം കൊണ്ടാണ് മോളിവുഡിന്റെ യുവതാര നിരയിലേക്ക് സ്ഥാനം നേടിയത്, നല്ല സിനികളുടെ തെരെഞ്ഞെടുപ്പാണ് നിവിന്‍ പോളിയെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത്.
വളരെ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന നിവിന്‍ പോളിയ്ക്ക് ഇടകാലത്ത് വെച്ച് ഒരു അപവാദം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒരു സിനിമയില്‍ അഭിനയിക്കാനായി മോഹന്‍ലാല്‍ നിവിന്‍ പോളിയെ ഫോണില്‍ വിളിച്ചെന്നും എന്നാല്‍ നിവിന്‍ പോളി മോഹന്‍ലാലിന്‍റെ ഫോണ്‍കോള്‍ അവഗണിച്ചു മുങ്ങി നടന്നെന്നുമാണ് ഒരു മാഗസിന്‍ തുറന്നെഴുതിയത്. പക്ഷെ ഈ സംഭവത്തില്‍ യാതൊരു വാസ്തവുമില്ലെന്നാണ് നിവിന്റെ തുറന്നു പറച്ചില്‍. ഇങ്ങനെയൊരു വിഷമം നേരിട്ടപ്പോള്‍ ആദ്യം വിളിച്ചത് മോഹന്‍ലാലിനെ ആണെന്നും നിവിന്‍ പോളി ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘മോനെ എനിക്കും നിനക്കും അറിയാമല്ലോ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അതൊന്നും കാര്യമാക്കണ്ട. സിനിമയാകുമ്പോള്‍ ഇത്തരതിലൊക്കെ വാര്‍ത്തകള്‍ ഇനിയും വരുമെന്നായിരുന്നു’, നിവിന്‍ പോളിയോടുള്ള മോഹന്‍ലാലിന്‍റെ മറുപടി. സംഭവുമായി ബന്ധപ്പെട്ടു മോഹന്‍ലാല്‍ ആരാധകരും നിവിന്‍ പോളിയെ വിമര്‍ശിച്ചിരുന്നു. മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ സത്യാവസ്ഥ വിശദീകരിച്ച് പോസ്റ്റിട്ടതോടെ വിവാദം കെട്ടടുങ്ങയായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close