Latest NewsKeralaNews

തനിക്ക് എതിരെയുള്ള പീഡന പരാതിക്ക് പിന്നില്‍ സിനിമ മേഖലയില്‍ നിന്നുള്ള ഗൂഢാലോചനയെന്ന് സംശയിച്ച് നടന്‍ നിവിന്‍ പോളി

കൊച്ചി: പീഡന പരാതിയില്‍ സിനിമയില്‍ നിന്നുള്ള ഗൂഢാലോചന സംശയിച്ച് നടന്‍ നിവിന്‍ പോളി. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിവിന്‍ പോളി ക്രൈംബാഞ്ച് എഡിജിപിക്ക് എച്ച്. വെങ്കിടേഷിന് പരാതി നല്‍കി. ക്രൈംബാഞ്ച് ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് പരാതി സമര്‍പ്പിച്ചത്.

Read Also: പിടി ഉഷ വന്നത് ഫോട്ടോ ഷോ കാണിക്കാന്‍, ഒരു സഹായവും ലഭിച്ചില്ല’; ആരോപണവുമായി വിനേഷ് ഫോഗട്ട്

തനിക്കെതിരെ പുറത്ത് വന്ന പീഡനാരോപണം കെട്ടിച്ചമച്ചതാണെന്ന് നിവിന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ താന്‍ നിരപരാധിയാണ്. ഈ പരാതിയുടെ ഉത്ഭവം സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. സിനിമ മേഖലയിലുള്ളവര്‍ കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചുണ്ടെന്ന് സംശയിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി, ദുബായില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു നിവിന്‍ പോളിക്കെതിരെ യുവതി ഉന്നയിച്ച ആരോപണം. ആറ് പ്രതികളുള്ള കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. ദുബായിലെ ഹോട്ടലില്‍ വച്ച് പോയ വര്‍ഷം ഡിസംബര്‍ മാസത്തില്‍ ആയിരുന്നു പീഡനം എന്നാണ് യുവതിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button