Movie SongsEntertainment

സൂപ്പര്‍താരത്തിന്റെ നായിക ക്ഷണം നിരസിച്ച് സായി പല്ലവി!!

നിവിന്‍ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായ് പല്ലവി. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിനു ശേഷം തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി മാറിയ സായി പലപ്പോഴും വിവാദങ്ങളിലുംപ്പെട്ടു. നായകന്മാരോട് മോശമായി പെരുമാറി എന്നാരോപിച്ച് വിവാദങ്ങള്‍ പിന്തുടര്‍ന്ന നടി ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് സൂപ്പര്‍ താരത്തിന്റെ നായികയാകാനുള്ള ക്ഷണം നിരസിച്ചതിലൂടെയാണ്. തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസ് നായകനാകുന്ന ചിത്രത്തിലേക്ക് നായികാ കഥാപാത്രമാകാനുള്ള ക്ഷണം സായ് നിഷേധിച്ചുവെന്ന് റിപ്പോര്‍ട്ട്.

വെറുതേ ഒരു സിനിമയില്‍ വന്നു പോകാനും നായകന്റെ നിഴലായ നായികയാകാനും താന്‍ ഒരുക്കമല്ലെന്നാണ് സായിയുടെ പുതിയ തീരുമാനം. പുതിയതായി എത്തിയ ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് കാര്യമായൊന്നും ചെയ്യാനില്ലെന്ന കാരണത്താല്‍ താരം ഈ അവസരം വേണ്ടെന്നു വച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറായി ഒരുക്കുന്ന ചിത്രത്തിനായി സായ്ക്ക് വലിയ തുക പ്രതിഫലം ഓഫര്‍ ചെയ്തിരുന്നുവത്രേ. എന്നാല്‍ കഥാപാത്രത്തിന് പ്രാമുഖ്യം നല്കി അത് ഉപേക്ഷിക്കുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button