Movie SongsEntertainment

നിങ്ങളെപ്പോലുള്ള ആളുകള്‍ കാരണമാണ് ഇതെല്ലാം പറയേണ്ടി വരുന്നത്; ടോവിനോ

ഇതരഭാഷയിലെ സിനിമാതാരങ്ങള്‍ കേരളത്തിന് അകമഴിഞ്ഞ സംഭാവനകള്‍ നല്‍കിയിട്ടും മലയാളത്തിലെ താരസംഘടനയായ എ.എം.എം.എ പത്ത് ലക്ഷം രൂപ മാത്രം നല്‍കി

കാല വര്‍ഷ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനു സഹായ ഹസ്തം നീട്ടി അയാള്‍ സംസ്ഥാനങ്ങളും താരങ്ങളും രംഗത്തെത്തി. എന്നാല്‍ മലയാളത്തിലെ താരങ്ങള്‍ സഹായം നല്‍കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഈ വിമര്‍ശനത്തിനു മറുപടിയുമായി നടന്‍ ടൊവിനോ തോമസ്‌ .

പ്രളയബാധിതരെ സഹായിക്കുന്ന കൂട്ടായ്മയായ അന്‍പോട് കൊച്ചിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ അതിനു താഴെ പരിഹാസവുമായി ഒരാള്‍ എത്തി. അയാള്‍ക്കുള്ള മറുപടിയുമായി ടോവിനോയും. ഇതരഭാഷയിലെ സിനിമാതാരങ്ങള്‍ കേരളത്തിന് അകമഴിഞ്ഞ സംഭാവനകള്‍ നല്‍കിയിട്ടും മലയാളത്തിലെ താരസംഘടനയായ എ.എം.എം.എ പത്ത് ലക്ഷം രൂപ മാത്രം നല്‍കി എന്നായിരുന്നു വിമര്‍ശനം.

വിമര്‍ശിക്കുന്നവര്‍ എന്തു ചെയ്തു എന്നതായിരുന്നു ടൊവിനോയുടെ ആദ്യ മറുപടി. അതിനു ശേഷം ടൊവിനോ ഇങ്ങനെക്കുറിച്ചു… ”നിങ്ങളെപ്പോലുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായും കൊട്ടിഗ്ഘോഷിച്ചും ചെയ്യേണ്ടി വരുന്നത്. ഇത് എല്ലാ മനുഷ്യരും സ്വാഭാവികമായി ചെയ്യേണ്ട കാര്യമാണ്. സിനിമയില്‍ വരുന്നതിനു മുന്‍പും ശേഷവും ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നത് ചെയ്യാറുണ്ട്. ഇനിയും ചെയ്യും. എല്ലാവരും മറ്റുള്ളവരെ കുറ്റം പറച്ചില്‍ നിര്‍ത്തി സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്താല്‍ ഈ ലോകം ഇതിനേക്കാള്‍ മനോഹരമായ സ്ഥലം ആയിരുന്നേനെ”- ടൊവിനോ മറുപടി നല്‍കി.”

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button