CinemaNews

കാർത്തിക് നരേൻ സിനിമ ലോകത്തിനു ലഭിച്ച ഒരു സമ്മാനം ആണെന്ന് അരവിന്ദ് സ്വാമി

ഡി 16 എന്ന ചിത്രത്തിലൂടെ തന്റെ ഇരുപത്തിയൊന്നാം വയസിൽ തമിഴ് സിനിമയിലേക്ക് വന്നയാളാണ് കാർത്തിക്

കാർത്തിക് നരേൻ എന്ന 22 കാരൻ സിനിമക്ക് ലഭിച്ച സൗഭാഗ്യം ആണെന്ന് അരവിന്ദ് സ്വാമി. ഡി 16 എന്ന ചിത്രത്തിലൂടെ തന്റെ ഇരുപത്തിയൊന്നാം വയസിൽ തമിഴ് സിനിമയിലേക്ക് വന്നയാളാണ് കാർത്തിക്. ധ്രുവങ്ങൾ 16 എന്ന ചിത്രത്തിന്റെ വ്യത്യസ്തമായ മേക്കിങ് , ക്യരാക്ടർ ഡീറ്റൈൽ എന്നിവ കൊണ്ടെല്ലാം ശ്രദ്ധേയനായി മാറിയ ആളാണ് കാർത്തിക്. ഇപ്പോൾ അരവിന്ദ് സ്വാമി, ഇന്ദ്രജിത് എന്നിവരെ പ്രധാന കഥാപാത്രമാക്കി അദ്ദേഹം ഒരുക്കുന്ന നരാഗസുരൻ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ ആണ് അരവിന്ദ് സ്വാമി കാർത്തിക്കിനെ കുറിച്ച അഭിപ്രായപ്പെട്ടത്.

“സത്യമെന്തെന്നാൽ ഇത്തിരി കാർത്തിക് നരേൻ ചിത്രം ആണ്. ടെക്നീക്കൽ വിഭാഗം ആയാലും കാസറ്റ് ആയാലും ഓരോരുത്തർ ചെയ്യേണ്ട കാര്യം സ്പെസിഫിയ ചെയ്തു നൽകും. എന്ത് വേണം, എന്ത് വേണ്ട എന്ന് കൃത്യം ആയ ബോധം കാർത്തിക്കിനുണ്ട്. കാർത്തിക് തമിഴ് സിനിമക്ക് മാത്രം അല്ല ഇന്ത്യൻ സിനിമക്ക് തന്നെ ലഭിച്ച ഒരു സമ്മാനം ആണ്.” അരവിന്ദ് സ്വാമി പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button