KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

അരവിന്ദ് സ്വാമി വീണ്ടും മലയാള സിനിമയിൽ: കുഞ്ചാക്കോ ബോബനൊപ്പം ‘ഒറ്റ്’ ചിത്രീകരണം അരംഭിച്ചു

അരവിന്ദ് സ്വാമി അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം 1996ല്‍ പുറത്തിറങ്ങിയ 'ദേവരാഗം' ആയിരുന്നു

കൊച്ചി: മണിരത്നം സംവിധാനം ചെയ്ത ‘ദളപതി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തന്റെ ഇരുപത്തിയൊന്നാം വയസിലാണ് അരവിന്ദ് സ്വാമി അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നായകവേഷത്തിൽ നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അരവിന്ദ് സ്വാമി അധികം വൈകാതെ തന്നെ മുൻനിര താരങ്ങൾക്കൊപ്പം ഇടം പിടിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

ഇപ്പോഴിതാ 25 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് വരികയാണ് അരവിന്ദ് സ്വാമി. ഫെല്ലിനി ടിപി സംവിധാനം ചെയ്യുന്ന ‘ഒറ്റ്’ എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി വീണ്ടും മലയാള സിനിമയിലേക്കെത്തുന്നത്.

തമിഴിലും മലയാളത്തിലുമായി എത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദ് ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. അരവിന്ദ് സ്വാമി അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം 1996ല്‍ പുറത്തിറങ്ങിയ ‘ദേവരാഗം’ ആയിരുന്നു. അന്തരിച്ച ശ്രീദേവിയായിരുന്നു ചിത്രത്തിലെ നായിക.

shortlink

Related Articles

Post Your Comments


Back to top button