International

സ്വന്തം മുഖത്തിന്റെ 90 ശതമാനവും നഷ്ടപ്പെട്ട കെയ്റ്റിന്റെ അതിജീവനത്തിന്റെ കഥയറിയാം

31 മണിക്കൂറുകള്‍ നീണ്ടു നിന്ന 22 ട്രാന്‍സ്പ്ലാന്റ് സര്‍ജറികള്‍

നാഷണല്‍ ജിയോഗ്രഫിക് മാഗസിന്റെ സെപ്തംബര്‍ പതിപ്പിലേക്കുള്ള അഭിമുഖത്തിലാണ് കെയ്റ്റ് എന്ന 22 വയസ്സുള്ള യുവതി തന്റെ അതി ജീവനത്തിന്റെ കഥ പറഞ്ഞത്. ദ സ്റ്റോറി ഒാഫ് എ ഫെയ്‌സ്’ ,ഒരു മുഖത്തിന്റെ കഥയെന്നാണ് മാഗസിന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

പതിനെട്ടു വയസ്സുവരെ വളരെ സുന്ദരിയായിരുന്ന കെയ്റ്റ്, തന്റെ പതിനെട്ടാമത്തെ വയസ്സില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. എന്നാല്‍ ആത്മഹത്യയില്‍ നിന്നും രക്ഷപ്പെട്ട് അവള്‍ തിരിച്ചെത്തിയപ്പോള്‍ അവളുടെ മുഖത്തിന്റെ ഭൂരിഭാഗവും അവള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. 18 വയസ്സു മുതല്‍ ഇപ്പോള്‍ 22 വരെ കെയ്റ്റിന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. 31 മണിക്കൂറുകള്‍ നീണ്ടു നിന്ന 22 ട്രാന്‍സ്പ്ലാന്റ് സര്‍ജറികള്‍ അവളുടെ മുഖത്ത് ചെയ്തു. ഇന്നവളുടെ ജീവിതം എല്ലാവര്‍ക്കും ഒരു സന്ദേശമാണ്.

KATE PHOTO ON MAGAZINE

മാര്‍ച്ച് 2014ന്‍ അമേരിയ്ക്കയിലെ മിസിസിപ്പിയില്‍ വച്ച് സ്വന്തമായി വെടിയുയര്‍ത്തിയാണ് കെയ്റ്റ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ചോരയില്‍ മുങ്ങി നിലത്ത് നിശ്ചലമായി കിടന്നിരുന്ന അവളെ, സഹോദരനാണ് ആശുപത്രിയിലെത്തിച്ചത്. ജീവന്‍ നിലനില്‍ക്കുമോ എന്നുതന്നെ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ കെയ്റ്റ് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു പക്ഷേ സ്വന്തം മുഖത്തിന്റെ ഭൂരിഭാഗവും അവള്‍ക്ക് നഷ്ടപ്പെട്ടിരുന്നു.

പിന്നീടങ്ങോട്ട് അതിജീവനത്തിന്റെ കഥയായിരുന്നു. മയക്കു മരുന്നിന്ററെ ഉപയോഗം മൂലം മരണപ്പെട്ട 31 വയസ്സുക്കാരിയായ അഡ്‌റിയ സ്‌നൈഡറിന്റെ മുഖമാണ് കെയ്റ്റിന് ഡോക്ടര്‍മാര്‍ നല്‍കിയത്. കൂടാതെ ഏഴ് പേരുടെ കൂടി ജീവന്‍ നിലനിര്‍ത്താന്‍ അവരുടെ മറ്റു അവയവങ്ങള്‍ക്കൊണ്ട് സാധിച്ചു. ട്രാന്‍സ്പ്ലാന്റ് സര്‍ജറിയുടെ ഭാഗമായി നെറ്റി, കണ്‍ പോളകള്‍, കണ്‍ തടങ്ങള്‍, മൂക്ക്, വായ, കവിള്‍, പല്ലുകള്‍ തുടങ്ങിയ ശരീരഭാഗങ്ങളെല്ലാം കെയ്റ്റ് പുതുതായി സ്വീകരിച്ചു.

Read also:ബലിപെരുന്നാള്‍; യുഎഇയിൽ ബാങ്ക് അവധി പ്രഖ്യാപിച്ചു

ലോകത്തില്‍ തന്നെ 31 മണിക്കൂറോളം നീണ്ടു നിന്ന ട്രാന്‍സ് പ്ലാന്റ് സര്‍ജറിക്കു വിധേയരായവരില്‍ നാല്‍പതാമത്തെയാളാണ് കെയ്റ്റ്. 11 സര്‍ജന്മാരും ചേര്‍ന്ന് വിര്‍ച്വല്‍ റിയാലിറ്റി ടെക്‌നിക് 3ഡി പ്രിന്റിംഗ് എന്നീ രീതികളാണ് ഇതിനുപയോഗിച്ചത്.

അവളുടെ പൂര്‍ണകഥ വളരെ വേഗത്തില്‍ അവളെ തിരിച്ചു കൊണ്ടുവരാന്‍ ഞങ്ങളുടെ ടീമിനെ സഹായിച്ചെന്ന് ശസ്ത്രക്രിയാ സംഘത്തിന്റെ ഭാഗമായ ഡോ. ബ്രയാന്‍ ഗാസ്മാന്‍ പറഞ്ഞു. ആരാണെങ്കിലും ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നു എന്നാല്‍ ഞങ്ങളില്‍ പലരും മാതാപിതാക്കളാണ് ,അവളുടെ അച്ഛനമ്മമാരുടെ അവസ്ഥയെ കുറിച്ചാണ് ഞങ്ങള്‍ അപ്പോള്‍ ആലോചിച്ചത് അവര്‍ കൂട്ടി ചേര്‍ത്തു.IN HOSPITAL

കെയ്റ്റിന്റെ ചിത്രങ്ങള്‍ എടുക്കുന്നതിനായി അവളുടെ കുടുംബത്തോടൊപ്പം രണ്ടര വര്‍ഷം ചെലവഴിച്ച ഫോട്ടോഗ്രാഫര്‍ മാഗി സ്റ്റീബര്‍ അവളുടെ മാതാ പിതാക്കളെ കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു: അവര്‍ പോരാളികളാണ്. ‘അവര്‍ ചെറിയ പക്ഷിയെ സംരക്ഷിക്കുന്ന പരുന്തുകളെ പോലെയാണ്’.

KATE WITH PARENTS

22 സര്‍ജറികള്‍ക്കു ശേഷം കെയ്റ്റ് എല്ലാവര്‍ക്കും ഒരു സന്ദേശം നല്‍കുന്നുണ്ട് ‘ജീവന്‍ വിലപ്പെട്ടതും ജീവന്‍ മനോഹരവുമാണെന്ന്’. ഇന്ന് ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് അവള്‍ ജീവിക്കുന്നതെന്ന് കെയ്റ്റ് പറഞ്ഞു.

Read also :നൂറിലധികം പ്ലാസ്റ്റിക് സര്‍ജറികള്‍; അന്യഗ്രഹ ജീവിയാകാന്‍ യുവാവ് ചെലവഴിച്ചത് 50,000 ഡോളര്‍

Tags

Post Your Comments


Back to top button
Close
Close