Latest NewsInternational

കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ അടുത്തേയ്ക്ക് വിവാഹവേഷത്തില്‍ ഓടിയെത്തുന്ന നവവധുവാണ് സോഷ്യല്‍ മീഡിയയില്‍ താരം

ബീജിംഗ് : കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ അടുത്തേയ്ക്ക് വിവാഹവേഷത്തില്‍ ഓടിയെത്തുന്ന നവവധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. ഭര്‍ത്താവ് ഒന്നിച്ചുള്ള വിവാഹ ഫോട്ടോ ഷൂട്ടിനിടെയാണ് ഷി ദാന്‍ എന്ന യുവതി അപകടത്തില്‍പ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിനായി വിവാഹ വേഷത്തില്‍ റോഡിലേക്ക് ഓടിയത്. ചൈനയിലെ ലിയോണിങ് പ്രവിശ്യയിലെ വഫാംഗഡിന്‍ നഗരത്തിലാണ് സംഭവം നടന്നത്.

വടക്കന്‍ ചൈനയിലെ തിരക്കേറിയ നഗരത്തില്‍നിന്ന് വിവാഹ ഷൂട്ടിനായി പോസ് ചെയ്യുകയായിരുന്നു ദമ്പതികള്‍. പെട്ടെന്നാണ് കാറുമായി കൂട്ടിയിടിച്ച് സ്ത്രീ വാഹനത്തില്‍നിന്നും തെറിച്ച് വീഴുന്നത് ഷി ദാന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതുകണ്ട ഷി ദാന്‍ ഫോട്ടോ ഷൂട്ടും മതിയാക്കി സ്ത്രീയെ രക്ഷിക്കാനായി ഓടുകയായിരുന്നു.

Read also : സ്ത്രീധനം കൂടുതല്‍ വേണം : മുഹൂര്‍ത്ത സമയത്ത് വരന്റെ ആവശ്യം : വരനെതിരെ വിവാഹ വസ്ത്രത്തില്‍ പോലീസ് സ്റ്റേഷനില്‍ കയറി നവവധു

വിവാഹ വസ്ത്രത്തിലെത്തി അപകടത്തില്‍പ്പെട്ട സ്ത്രീയുടെ ജീവന്‍ രക്ഷിക്കുന്നതിനായി സിപിആര്‍ നല്‍കുന്ന യുവതിയെ കണ്ട് ചുറ്റുമുള്ളവരെല്ലാം ഞെട്ടി. പിന്നീട് അവരും ഒന്നും ആലോചിക്കാതെ ഷി ദാനെ സഹായിക്കുന്നതിനായി ഒത്തുകൂടി. എന്നാല്‍ സാരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏതായാലും വിവാഹ വേഷത്തിലെത്തിയ ഭൂമിയിലെ മലാഖയെ ഒരുപോലെ ഏറ്റെടുത്തിരിക്കുയാണ് സമൂഹമാധ്യമങ്ങള്‍. ഇത് തന്റെ ഡ്യൂട്ടി എന്ന അടിക്കുറിപ്പോടെയാണ് ഷി ദാന്റെ ചിത്രങ്ങള്‍ വൈറലാകുന്നത്.

Tags

Post Your Comments


Back to top button
Close
Close