CricketLatest NewsSports

ബിയറുമായി സെല്‍ഫി; ധവാനും മുരളി വിജയ്‌ക്കും താക്കീതിന് സാധ്യത

യുവതലമുറയ്ക്ക് മാതൃകയാവേണ്ടവരാണ് കായിക താരങ്ങള്‍

നോട്ടിംഗ്ഹാം : ബിയറുമായി നിൽക്കുന്ന സെല്‍ഫി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനു പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശിഖാർ ധവാനും മുരളി വിജയും. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയം ബിയര്‍ കുടിച്ച് ആഘോഷിക്കുന്ന ചിത്രമാണ് ഇവർ ട്വീറ്ററിൽ പോസ്റ്റ് ചെയ്തത്. ഇരുവർക്കും ബിസിസിഐ താക്കീത് നല്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Read also:ബോളിവുഡിൽ നിന്നും കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് സൂപ്പർതാരങ്ങൾ

‘ഒരു നല്ല വിജയം ഒരു നല്ല കൂട്ടുകാരനൊപ്പം ആഘോഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ്‌ ധവാൻ ചിത്രം ട്വീറ്റ് ചെയ്തതിരിക്കുന്നത്.

യുവതലമുറയ്ക്ക് മാതൃകയാവേണ്ടവരാണ് കായിക താരങ്ങള്‍. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നതിന് താരങ്ങൾക്കു വിലക്കുകളുണ്ട്. മുൻപ് ബിയര്‍ കുപ്പിയുമായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കെഎല്‍ രാഹുൽ ഉമേഷ് യാദവ് സ്റ്റുവര്‍ട്ട് ബിന്നി എന്നിവർക്ക് ബിസിസിഐ ശക്തമായ താക്കീത് നല്‍കിയിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close