KeralaLatest News

കസ്റ്റഡി മരണം: സസ്‌പെന്‍ഷനിലായിരുന്ന എസ്.പി എ.വി ജോര്‍ജിനെ തിരിച്ചെടുത്തു

ജോർജിനെ കേസില്‍ പ്രതിയാക്കണോ എന്ന കാര്യത്തിൽ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന മുന്‍ എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ തിരിച്ചെടുത്തു. ശ്രീജിത്തിന്റെ മരണത്തില്‍ എ.വി ജോര്‍ജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് തിരിച്ചെടുത്തത്.

ALSO READ: വരാപ്പുഴ കസ്റ്റഡിമരണം ; ഹൈക്കോടതി ഹർജി തള്ളി

അതേസമയം, വകുപ്പ് തല അന്വേഷണം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്റലിജന്‍സ് വിഭാഗത്തിലാണ് ജോര്‍ജിനെ നിയമിച്ചത്. ജോർജിനെ കേസില്‍ പ്രതിയാക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം നിയമോപദേശം തേടിയിരുന്നു.

Related Articles

Post Your Comments


Back to top button