KeralaLatest News

റോഡരികില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത

ബദിയടുക്ക: മധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടക്  സോമവാര്‍പേട്ട സ്വദേശി ജലീല്‍(50)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റോഡരികിലാണ് മൃതദേഹം കിടന്നിരുന്നത്.  മൂന്നു വര്‍ഷം മുമ്പ് നെല്ലിക്കട്ടയിലെ ഒരു വീട്ടില്‍ ജോലിക്ക് വന്നതായിരുന്നു ഇയാള്‍.

അവശനിലയില്‍ മൂന്നു ദിവസമായി ജലീലിനെ നെല്ലിക്കട്ടയിലെ ബസ് സ്‌റ്റോപ്പില്‍ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.  പിന്നീട് ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ സംശയമുള്ളതിനാല്‍ ബദിയടുക്ക പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.  മൃതദേഹം വിദഗ്ദ്ധ പരിശോധനയ്ക്കയക്കുമെന്ന് പോലീസ് പറഞ്ഞു.  ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനും പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്.

ALSO READ:നെടുമുടിയില്‍ അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

shortlink

Related Articles

Post Your Comments


Back to top button