KeralaArticleEditor's Choice

ഒരു മാസത്തെ ശമ്പളം; മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന സ്‌നേഹസ്മാരകങ്ങളുടെ നവകേരളം പണിതുയര്‍ത്താന്‍ സഹായകമാകട്ടെ

പ്രളയക്കെടുതിയില്‍ പലതരം നാശനഷ്ടങ്ങളാണ് കേരളത്തിന് സംഭവിച്ചത്. ചില നാടുകള്‍ തന്നെ പാടേ ഇല്ലാതായി പോയിട്ടുണ്ട്.

മഹാപ്രളയം കേരളത്തിന് നല്‍കിയത് കനത്ത നാശനഷ്ടമാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ കുറേ ഭാഗങ്ങള്‍ ഇല്ലാതായിരിക്കുന്നു. പുതിയൊരു കേരളം തന്നെ കെട്ടിപ്പടുക്കേണ്ടി വരും. പ്രളയക്കെടുതിയില്‍ പലതരം നാശനഷ്ടങ്ങളാണ് കേരളത്തിന് സംഭവിച്ചത്. ചില നാടുകള്‍ തന്നെ പാടേ ഇല്ലാതായി പോയിട്ടുണ്ട്. തകര്‍ന്ന് തരിപ്പണമായ വീടുകള്‍, ഉപയോഗശ്യൂനമായ കിണറുകള്‍, കൃഷിക്കുണ്ടായ നാശം തുടങ്ങി കേരള ജനതയ്ക്ക് ഉണ്ടായത് ചെറിയ നഷ്ടങ്ങളല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതു പോലെ ഒരു നവകേരളം തന്നെ നാം പണിതുയര്‍ത്തണം. അതിന് കേരളജനത തന്നെ വിചാരിച്ചാ മതി. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കുക എന്ന് പറയുന്നത് പോലെ അല്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ടവന് ഒരു കൈത്താങ്ങാവുക.

Keralaflood

ദുരിതബാധിതരെ സഹായിക്കാനായി പലതരം പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനോടകം വിഭാവന ചെയ്തിട്ടുണ്ട്. സര്‍ക്കാരിനൊപ്പം കേരള ജനത ഒന്ന് നിന്നുകൊടുത്താല്‍ മാത്രം മതി. ജനങ്ങളെ സഹായിക്കാന്‍ തയ്യാറുള്ള എല്ലാവരേയും സര്‍ക്കാര്‍ ഒപ്പം നിര്‍ത്തുമെന്നുള്ള ഉറപ്പും നമുക്ക് നല്‍കിയിട്ടുണ്ട്. ഇതൊരു ഭരണനേതൃത്വത്തിന്റേയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ ഒരു മതത്തിന്റേയോ സംഘടനയുടേയോ ധാര്‍മ്മിക ഉത്തരവാദിത്വമല്ല. നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് കൈകോര്‍ത്ത് പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നമാണ്. ഒരു പുതുകേരളത്തെ നമുക്ക് വാര്‍ത്തെടുക്കാം. വീടുകള്‍ നശിച്ചവര്‍ക്കും നഷ്ടമായവര്‍ക്കുമായി പലതരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.

Read also: മുഖ്യമന്ത്രിയുടെ നവകേരളം പദ്ധതിക്ക് പിന്തുണയുമായി എ കെ ആന്റണി

എന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ ഇതിനാവശ്യമായ പണമില്ല. ഇതിനൊരു പരിഹാരമെന്നോണമാണ് ഓരോ കേരളീയനും തന്റെ ഒരുമാസത്തെ ശമ്പളം നല്‍കിയാമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. അതും ഒരുമാസത്തെ ശമ്പളം ഒറ്റയടിക്ക് നല്‍കാനല്ല, മുഖ്യമന്ത്രി പറഞ്ഞത്. പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം, ഒരു മാസം മൂന്ന് ദിവസത്തെ വേതനം. അത് നല്‍കാനാകുമോ എന്ന് എല്ലാവരും പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഈ അഭ്യര്‍ത്ഥന വളരെ ആവേശത്തോടുകൂടിയാണ് കേരള ജനതയേറ്റെടുത്തതെന്നാണ് സൂചന. സാലറി ചലഞ്ച് എന്ന ഹാഷ്ടാഗോടുകൂടി സോഷ്യല്‍മീഡിയയിലുടെ വന്‍ സ്വീകാര്യതയാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ നവകേരളം പദ്ധതിയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും പിന്തുണ നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നല്ല രീതിയിലാണ് ഭരണനേതൃത്വം കേരളജനതയും പൂര്‍ത്തീകരിച്ചത്.

after floods

ദുരിതാശ്വാസ ക്യാമ്പുകളില്‍ നല്ല സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഇനി ആവശ്യം പുനരധിവാസമാണ്. വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍, കൃഷി സ്ഥലം നഷ്ടപ്പെട്ടവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഇവരെയെല്ലാം പുനരധിവസിപ്പിക്കേണ്ടതുണ്ട്. പ്രളയബാധിത മേഖലകളിലെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു, ഇവ പുനര്‍നിര്‍മ്മിക്കണം. വൈദ്യുതി, ടെലിഫോണ്‍ സൗകര്യങ്ങള്‍ പുന:സ്ഥാപിക്കണം. തുടങ്ങി ഭാരിച്ച ജോലികള്‍ തന്നെ ബാക്കികിടക്കുന്നുണ്ട്.

Read also :  കേരളത്തിന് ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍

ഇതെല്ലാം ഒരു ഭരണാധികാരിയോ നേതൃത്വമോ വിചാരിച്ചാല്‍ ശരിയാക്കിയെടുക്കാന്‍ സാധിക്കുന്നതല്ല. ഇതിനെല്ലാം ഓരോ മലയാളിയും സഹകരിക്കേണ്ടതുണ്ട്. നഷ്ടം സംഭവിക്കാത്തവര്‍ നഷ്ടപ്പെട്ടവന്റെ വേദനയറിയാന്‍ ശ്രമിക്കണം. അവനെ കൈപിടിച്ചുയര്‍ത്തേണ്ടത് തന്റേയും കൂടെ കടമയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇതുവരെ കാണാത്ത രീതിയിലുള്ള സഹകരണ മനോഭാവത്തോടെയായിരുന്നു മഹാപ്രളയത്തെ മലയാളികള്‍ നേരിട്ടത്.

പ്രളയത്തില്‍ നിന്നും ഇവരെ രക്ഷിച്ചതായിരുന്നു ആദ്യഘട്ടമെങ്കില്‍ പിന്നീട് നടന്നതും നടന്നു കൊണ്ടിരിക്കുന്നതും വീട് താമസിക്കാന്‍ പറ്റുന്ന തരത്തില്‍ നിലനില്‍ക്കുന്നവര്‍ക്കെല്ലാം വീട്ടിലേക്കു പോകാനുള്ള സൗകര്യം ഒരുക്കുന്നതിന് വിപുലമായ സൗകര്യമാണ് ഒരുക്കി. അതിന്റെ ഭാഗമായി വീട് വൃത്തിയാക്കല്‍ നടക്കുന്നു, പരിസരങ്ങള്‍ വൃത്തിയാക്കുന്നു, കിണറുകള്‍ ശുചിയാക്കുന്നു. മറ്റ് ജലസ്‌ത്രോസുകള്‍ ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ നീങ്ങുന്നു.

Read also: വെള്ളപ്പൊക്കത്തിൽ തകർന്ന വീട് കണ്ട ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരും രംഗത്തെത്തി എന്നതാണ് ഇവിടെ നാം കണ്ട കാഴ്ച. പുനരധിവാസത്തിനും നാടിനെ പഴയ നാടാക്കി മാറ്റാനും അല്ലെങ്കില്‍ പുതിയ നാടാക്കി മാറ്റാനും ഇനി പണവും അത്യാവശ്യ ഘടകമാണ്. അതിനും മലയാളിക്ക് സാധിക്കുക തന്നെ ചെയ്യും. തന്റേതായ ഒരു പങ്ക് നമ്മുടെ നവകേരളം പദ്ധതിക്കായി മാറ്റിവെച്ചാല്‍. പുതുകേരളം പണിതുയര്‍ത്താന്‍ നമുക്ക് സാധിക്കുമെന്ന് തന്നെ വിശ്വസിക്കാം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button