ആലപ്പുഴ: വെള്ളപ്പൊക്കത്തിൽ തകര്‍ന്ന വീട് കണ്ട് ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപില്‍ താമസിക്കുന്ന രാജേഷ് ഭവനില്‍ രാജേഷ് (41) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് വെള്ളം ഇറങ്ങിയതിനെ തുടർന്ന് രാജേഷും കുടുംബവും വീട്ടിലേക്ക് തിരികെയെത്തിയത്. എന്നാൽ വീടിന്റെ ദുരവസ്ഥ കണ്ട് വിഷമം താങ്ങാനാകാതെ രാജേഷ് കുഴഞ്ഞുവീണു മരണപ്പെടുകയായിരുന്നു.
ALSO READ: വെള്ളപ്പൊക്കം മുതലെടുത്ത് കവർച്ച; പ്രവാസിയും കൂട്ടാളിയും പിടിയിൽ
എരമല്ലൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു രാജേഷും കുടുംബവും. ഓണത്തലേന്ന് വീട്ടിലെത്തിയപ്പോള്‍ വീടും പരിസരവും അഴുകിയ നിലയിലായിരുന്നു. കായലിലെ ശക്തമായ വേലിയേറ്റംമൂലം ദ്വീപിലെ മുഴുവന്‍ വീടുകളിലും വെള്ളം കയറി താമസിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
Leave a Comment