Latest NewsIndia

പ്രണയത്തിനൊടുവില്‍ യുവാവ് യുവതിയുമായി ഒളിച്ചോടി; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

എന്നാല്‍ തൊട്ട് പിന്നാലെ ഷൗക്കത്തിനെ കാണാതാവുകയായിരുന്നു

ജമ്മു: പ്രണയത്തിനൊടുവില്‍ യുവാവ് യുവതിയുമായി ഒളിച്ചോടി, പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍. ജമ്മികശ്മീരിലെ കത്വയിലെ മന്യാരി വില്ലേജിലാണ് ഷൗകത് അലി എന്ന യുവാവും ജീലൊ എന്ന യുവതി ഒളിച്ചോടിയത്. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. ജീലോയെ തട്ടിക്കൊണ്ട് പോയെന്ന പേരില്‍ ബന്ധുക്കള്‍ ഷൗക്കത് അലിയുടെ പേരില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ജീലോയെ കണ്ടെത്തി പോലീസ് ബന്ധുക്കളെ തിരികെ ഏല്‍പ്പിച്ചു. എന്നാല്‍ തൊട്ട് പിന്നാലെ ഷൗക്കത്തിനെ കാണാതാവുകയായിരുന്നു.

ജീലോയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയതാണെന്ന് പരാതിയും ലഭിച്ചു. ഒടുവില്‍ ഷൗക്കത്തിനും ഭാര്യ ജീലോയ്ക്കും സംരക്ഷണം നല്‍കണമെന്ന് പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഇവരുടെ വിവാഹം അംഗീകരിക്കുകയും ചെയ്തിരുന്നു. യുവതിയുടെ ബന്ധുക്കള്‍ യുവാവിനെ മര്‍ദിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവത്തിന്റെ രണ്ട് വീഡിയോ ക്ലിപ്പുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.

Also Read : വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവില്‍ വിവാഹരാത്രിയില്‍ ഭര്‍ത്താവ് ‘പെണ്ണായി’ മാറിയ അത്ഭുത കഥ ഇങ്ങനെ

ഓഗസ്റ്റ് 16 മുതലാണ് ഇവരെ കാണാതാകുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ ഹൈക്കോടതിയില്‍ ഹാജരാവുകയും കോടതി വിവാഹം അംഗീകരിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തെത്തുന്നത്. യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. ഉപദ്രവിക്കരുതെന്ന് യുവാവ് കേണപേക്ഷിക്കുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.

shortlink

Related Articles

Post Your Comments


Back to top button