India

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു; ആള്‍ദൈവം പിടിയില്‍

ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം നാബെ ദാസ് അറസ്റ്റില്‍. ഡല്‍ഹിയിലുള്ള നാബെ ദാസിനെ പോക്‌സോ നിയമ പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് ഇയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Read Also: കേരളത്തിനായി പാട്ടുപാടി റഹ്മാന്റെ ഒരു കോടി രൂപ

ഇയാളുടെ ഭക്തയായ യുവതിയുടെ ബന്ധത്തിലുള്ള പെണ്‍കുട്ടിയാണ് നാബെയുടെ പീഡനത്തിന് ഇരയായത്. പീഡിപ്പിച്ചതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസം 17നാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button