Latest NewsIndia

സ്വവര്‍ഗരതി: സെഷന്‍ 377നു പിന്നിലെ പോരാട്ട കഥകള്‍

1861ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് സെക്ഷന്‍ 377 കൊണ്ടുവന്നത്.

1861 ലെ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം സ്വവര്‍ഗരതിയും മറ്റ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങളും ക്രിമിനല്‍ കുറ്റങ്ങളായിരുന്നു. എന്നാല 2009ല്‍ ഇതിനു മാറ്റം വരുത്തിക്കൊണ്ട് ഇവയെ ജീവിക്കാനുള്ള അവകാശമായും സമത്വത്തിനുള്ള അവകാശമായുമാണ് ഡല്‍ഹി ഹൈക്കോടതി കണ്ടത്. എന്നാല്‍ നാസ് ഫൗണ്ടേഷന്റെ കേസില്‍ 2013ന്‍ സുപ്രീം കോടതി ഹോക്കോടതിയുടെ വാദത്തെ തള്ളി നിയമം വീണ്ടും തിരികെ കൊണ്ടു വന്നു. എന്നാല്‍ ആ വിധിയേയും തള്ളിക്കൊണ് ഇന്ന് അതേ കോടതിയില്‍ തന്നെ സ്വവര്‍ഗരതിക്ക് അനുകൂലമായ വിധി വീണ്ടുമുണ്ടായി.

1861ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് സെക്ഷന്‍ 377 കൊണ്ടുവന്നത്.
സ്വവര്‍ഗരതിയേയും പ്രകൃതി വിരുദ്ധ പീഡനങ്ങളേയും കുറ്റങ്ങളായി കാണുന്ന 1533 ലെ ബ്രിട്ടീഷ്‌ ബഗറി ആക്ട് പ്രകാരമാണ് നിയമം ഇന്ത്യയിലും നടപ്പാക്കിയത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജീവപര്യന്തം തടവോ അല്ലെങ്കില്‍ പത്തുവര്‍ഷം തടവോ ആയിരുന്നു നല്‍കി വന്നിരുന്നത്.

ഈ പഴകിയ നിയമം 2009 വരെ തുടര്‍ന്നു. നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ എല്‍ജിബിട്ടിക്ക് അനുകൂലമായ വിധിയാണ് ഹൈക്കോടതി അന്ന് പുറപ്പെടുവിച്ചത്. ഇത് അവരുടെ അവകാശങ്ങള്‍ക്കുള്ള അംഗീകാരമായാണ് കണക്കാക്കപ്പെട്ടത്. എന്നാല്‍ വിവിധ മത-രാഷ്ട്രീയ സംഘടനകള്‍ ഇതിനെ എതിര്‍ക്കുകയും വിധി ധാര്‍മ്മികത തകര്‍ക്കുകയും ചെയ്യുന്നതാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

എന്നിരുന്നാലും, മതനേതാക്കള്‍ക്ക് അതില്‍ ഒന്നുമില്ലായിരുന്നു. പല കാര്യങ്ങളില്‍ വൈവിധ്യപൂര്‍വമായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടും പല മതനേതാക്കളും സംഘടനകളും സെക്ഷന്‍ 377 റദ്ദാക്കണമെന്ന ആശയത്തെ എതിര്‍ക്കുകയും, പിന്നീട് ഹൈക്കോടതി വിധിയെ അപലപിക്കുകയും, അത് സമൂഹത്തിന്റെ ‘ധാര്‍മ്മിക ഘടന’ തകരും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ 2013ല്‍ സുപ്രീം കോടതി ഹൈക്കോടതി വിധിയെ തള്ളുകയും പാര്‍ലമെന്റ് അംഗീകരിച്ചാല്‍ മാത്രമേ നിയമം ഭേദഗതി ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും ഉത്തരവിട്ടു. കൂടാതെ 200പേര്‍ മാത്രമേ ഇത്തരത്തിലുള്ള കേസുകളില്‍ വിചാരണ ചെയ്യപ്പെട്ടിട്ടുള്ളൂ എന്ന കാരണത്താല്‍ ജസ്റ്റിസുമാരായ ജി.എസ് സിംഗ്വി, എസ്.ജെ. എന്നിവരടങ്ങുന്ന ബെഞ്ച് ഹൈക്കോടതി വിധിയെ അപ്പാടെ തള്ളി.

ALSO READ:ജ. ദീപക് മിശ്രവിരമിക്കുന്നതിനു മുൻപ് വിധി പറയാനുള്ളത് ചരിത്രം തിരുത്തിക്കുറിക്കുന്ന കേസുകള്‍ക്ക്

വിവാദങ്ങള്‍ ഒരുപാട് സൃഷ്ടിച്ചിരുന്നെങ്കിലും 2014ല്‍ സ്വവര്‍ഗരതിക്കാരുടെ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വീണ്ടും തയ്യാറായി. സെഷന്‍ 377ന്റെ കാലാവധി സംബന്ധിച്ച വലിയ വാദപ്രതിവാദങ്ങളും ഈ കാലയളവില്‍ നടന്നു. ഇതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനെ സ്വാഗതം ചെയ്തു എന്നാല്‍ ഭരണ കക്ഷിയായ ബിജെപിയിലെ അരുണ്‍ ജെയ്റ്റ്‌ലി പ്രമുഖ നേതാക്കള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തു.

2013ല്‍ സെന്‍ 377നു കീഴില്‍ 4,700 കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. 999 കേസുകള്‍ ഫയല്‍ ചെയ്ത ഉത്തര്‍ പ്രദേശായിരുന്നു ഏറ്റവും മുന്നില്‍. ഈ വര്‍ഷം ഏപ്രിലില്‍ സുപ്രീം കോടതി ഇത്തരത്തിലുള്ള പുതിയ കേസുകള്‍ പരിഗിണിച്ചു തുടങ്ങി. സ്വവര്‍ഗാനുരാഗികളുടെ സ്വത്തവകാശം സ്വകാര്യത, അന്തസ്സ്, സ്വയംഭരണാവകാശം എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് കോടതി കേട്ടത്. തുടര്‍ന്ന് സെഷന്‍ 377 ന്റെ തൂരുമാനം കേന്ദ്രം പൂര്‍ണമായി സുപ്രീം കോടതിയ്ക്ക് വിട്ടു നല്‍കുകയും ചെയ്തു.

എന്നാല്‍ വാദപ്രതിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് 2018 സെപ്തംബര്‍ ആറിനു സുപ്രീം കോടതി സ്വവര്‍ഗരതി കുറ്റകരമല്ല എന്ന ചരിത്ര വിധി എഴുതി. വാദം കേട്ട നാലംഗ ബെഞ്ചും ഒരുമിച്ചെടുത്ത ഈ തീരുമാനം ഇന്ത്യയെ ലോകത്തിന്റ നെറുകയിലെത്തിച്ചു. ‘സ്വന്തം വ്യക്തിത്വത്തിന്‍ നിന്ന് രക്ഷപ്പെടാന്‍ ആര്‍ക്കും സാധിക്കില്ല’ എന്നായിരുന്നു വിധിയില്‍ ജസ്റ്റിസ് പ്രസ്താവിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button