International

ട്രാഫിക് പൊലീസ് തടഞ്ഞപ്പോള്‍ പൊലീസുകാര്‍ക്കൊപ്പം സെക്‌സ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് 24കാരി

ട്രാഫിക് പൊലീസ് ഇവരെ തടഞ്ഞപ്പോള്‍ പൊലീസുകാര്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു.

മോസ്‌കോ: അപകടകരമായി റോഡിലൂടെ വാഹനമോടിച്ച് റഷ്യന്‍ ഇന്‍സ്റ്റാഗ്രാം മോഡലിനെ 18 മാസത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. റോഡിലൂടെ അമിത വേഗതയിലും അശ്രദ്ധമായും ഡ്രൈവ് ചെയ്ത കിരാ മെയര്‍ എന്ന 24കാരിയാണ് പിടിക്കപ്പെട്ടത്. തന്റെ മെഴ്സിഡസ് ബെന്‍സ് മോസ്‌കോയിലൂടെ അപകടകരമായ വിധത്തില്‍ ഓടിക്കുകയായിരുന്നു കിരാ. ട്രാഫിക് പൊലീസ് ഇവരെ തടഞ്ഞപ്പോള്‍ പൊലീസുകാര്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു.

എന്നാല്‍ ഓഫര്‍ നിരസിക്കുകയും പൊലീസ് കിരയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ കിര അക്രമാസക്തയാകുകയും പൊലീസുകാരെ ചവിട്ടിയിടാനും ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇവരെ പിടികൂടി. അതേസമയം കോടതിയില്‍ ഹാജരാക്കിയ കിര തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ശരിയാണെന്ന് കീറാ സമ്മതിച്ചു. തന്റെ പ്രവൃത്തിയില്‍ കുറ്റബോധമുണ്ടെന്നും സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും വ്യക്തമാക്കി. റഷ്യന്‍ പീനല്‍ കോളനിയിലെ ജയിലിലാണ് 18 മാസം ഇവര്‍ ശിക്ഷ അനുഭവിക്കുക.

Related Articles

Post Your Comments


Back to top button