Latest NewsSpirituality

‘സംഖ്യശാസ്ത്രം’ ജീവിതത്തിലുണ്ടാക്കുന്ന ഉയര്‍ച്ചകള്‍!!!!

മനുഷ്യജീവിതത്തില്‍ ജ്യോതിഷത്തിനെന്നപോലെതന്നെ ഇന്ന് സംഖ്യാശാസ്ത്രത്തിനും ഇന്ന് വലിയ പ്രധാന്യം നല്‍കി വരുന്നു

ജീവിതത്തില്‍ എങ്ങുമെത്താതെ കണ്ണുനീര്‍ മാത്രം സമ്മാനിക്കുന്ന നിമിഷങ്ങള്‍….. ഒരിക്കലെങ്കിലും നമ്മള്‍ വിശ്വസിച്ചുപോകും…ഈശ്വരന്‍ എന്ന നമ്മളെയേവരെയും മുന്നോട്ട് നയിക്കുന്ന ആ പ്രപഞ്ചശക്തിയില്‍ നിന്ന് അനുഗ്രഹങ്ങള്‍ നേടുന്നതിനായി ആ ശക്തിയുടെ സാമീപ്യം കൊതിച്ച് ദേവാലയ വാതിലുകളില്‍ നമ്മള്‍ കൈക്കൂപ്പി തൊഴും.

നല്ല ജ്യോതിഷന്‍മാരെ സമീപിക്കും.. എല്ലാ കഴിവുകളും ഈശ്വരന്‍ സമ്മാനിച്ചിട്ടും ജീവിതത്തില്‍ വീണ്ടും തീച്ചൂളയില്‍ അകപ്പെട്ടു നില്‍ക്കുന്നതിന്റെ കാരണം തേടി…ഏത് നിരീശ്വരവാദിയായാലും ഈയൊരു അവസ്ഥയില്‍ തേടിപ്പോകും..താന്‍ എന്ത് കൊണ്ട് ഈ വേദനയുടെ മുള്‍ക്കിരീടം ചൂടി നില്‍ക്കുന്നു എന്നതിനുള്ള കാരണം തേടി….

മനുഷ്യജീവിതത്തില്‍ ജ്യോതിഷത്തിനെന്നപോലെതന്നെ ഇന്ന് സംഖ്യാശാസ്ത്രത്തിനും ഇന്ന് വലിയ പ്രധാന്യം നല്‍കി വരുന്നു.

അക്കങ്ങളും അക്ഷരങ്ങളും യോജിപ്പിച്ചുകൊണ്ടുള്ള ഭാഷയാണ് സംഖ്യാശാസ്ത്രം. മനുഷ്യരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമാകാന്‍ സംഖ്യാശാസ്ത്രത്തിനു കഴിയുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഒരു വ്യക്തിയുടെ വ്യക്തിത്വവും സ്വഭാവ സവിശേഷതകളും എന്തിനേറെ, അയാളുടെ ചുറ്റുമുള്ള ഊര്‍ജ്ജത്തെ വരെ മനസിലാക്കാന്‍ സംഖ്യകളും അക്ഷരങ്ങളും പ്രത്യേകം യോജിപ്പിച്ചുകൊണ്ടുള്ള ഈ ശാസ്ത്രത്തിനു കഴിയുമെന്നാണ് പറയപ്പെടുന്നത്.

ഒരു വ്യക്തിയുടെ വ്യക്തിത്വം എന്താണെന്നതിനെപ്പറ്റിയും അയാളുടെ ജീവിതത്തെക്കുറിച്ചും ഏതു തൊഴില്‍ തെരെഞ്ഞെടുക്കണമെന്നതിനെ സംബന്ധിച്ചുമെല്ലാം വലിയ ധാരണ നല്‍കാന്‍ സംഖ്യാശാസ്ത്രത്തിനു കഴിയും. മനുഷ്യര്‍ ഏറ്റവും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്ന, അല്ലെങ്കില്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ പ്രധാനമായും സ്വന്തം ആരോഗ്യത്തെക്കുറിച്ചും സാമ്പത്തികമായ ഉയര്‍ച്ചയെക്കുറിച്ചും വൈവാഹിക കാര്യങ്ങളെക്കുറിച്ചുമെല്ലാമാണ് അതിനുള്ള ഉത്തരങ്ങളെല്ലാം നിഷ്പ്രയാസം നല്‍കാന്‍ കഴിയുന്ന ഒരു സുപ്രധാന ശാസ്ത്രമാണിത്.

സംഖ്യാശാസ്ത്രം ഇന്ത്യയില്‍ കണക്കുകൂട്ടുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങള്‍ക്ക് ഓരോ അക്കങ്ങള്‍ നല്‍കിയാണ്. അതിപ്രകാരമാണ്
A,I,J,Q,Y എന്നീ അക്ഷരങ്ങള്‍ക്ക് 1ഉം B,K,R ന് 2ഉം, C,G,L,S ന് 3 ഉം D, M, T ക്ക് 4ഉം E, H , N,X 5ഉം, U ,V , W ക്ക് 6ഉം, O, Z ന് 7 ഉം F, P 8ഉം. ഈ അക്കങ്ങളാണ് ഓരോ വ്യക്തിയുടെയും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നത്. സംഖ്യാശാസ്ത്രത്തെ കൂടുതലറിയാനും ആ ശാസ്ത്രത്തിന്റെ ഗുണപരമായ കാര്യങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും പലരുമിപ്പോള്‍ ശ്രമിക്കുന്നുണ്ട്. കുഞ്ഞ് ജനിക്കുമ്പോള്‍ അതിന്റെ പേരിടലുമായി ബന്ധപ്പെട്ടാണ് കൂടുതല്‍പേരും സംഖ്യാശാസ്ത്രത്തെ ആശ്രയിക്കുന്നത്. ഒരു പേരിന്റെ ആദ്യത്തെ അക്ഷരം, വ്യക്തിയുടെ വ്യക്തിത്വത്തെയും ആഗ്രഹങ്ങളെയും ചിന്തകളെയുമാണ് സൂചിപ്പിക്കുന്നത്. വ്യക്തിയുടെ സ്വഭാവവും കുടുംബ പാരമ്പര്യത്തിന്റെ സ്വാധീനവും വീട്ടുപേരില്‍ നിന്നും വ്യക്തമാകും.

സംഖ്യാശാസ്ത്ര പ്രകാരമാണ് ഒരു കുഞ്ഞിന് പേരിട്ടിരിക്കുന്നതെങ്കില്‍, ആ സംഖ്യ വെളിപ്പെടുത്തി തരും അവന്‍/അവള്‍ ജീവിതത്തില്‍ വിജയിക്കുമോ? സ്വഭാവം എപ്രകാരമായിരിക്കും? ശുഭാപ്തിവിശ്വാസമുള്ള ആളാണോ അല്ലയോ എന്നീകാര്യങ്ങളെല്ലാം. അവന്റെ/അവളുടെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുക ഏതു തരത്തിലുള്ള ആളുകളായിരിക്കും എന്നുള്ള കാര്യങ്ങളും അറിയാന്‍ സാധിക്കും. ഏതു തരത്തിലുള്ള ജീവിതമായിരിക്കും ആ കുഞ്ഞ് നയിക്കുക, എന്ത് തരത്തിലുള്ള ഭീഷണികളാണ് നേരിടേണ്ടി വരുക, എന്തെല്ലാം അവസരങ്ങള്‍ അവര്‍ക്കു ലഭിക്കും എന്നീ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ വളര്‍ത്തിയെടുക്കാന്‍ സംഖ്യാശാസ്ത്രം സഹായിക്കും.

ജനന തീയതിയിലൂടെ ലഭിക്കുന്ന സംഖ്യയും പേരിലൂടെ ലഭിക്കുന്ന സംഖ്യയും സംഖ്യാശാസ്ത്രത്തില്‍ വ്യത്യസ്!തമാണ്. ജനനതീയതി സമ്മാനിക്കുന്ന സംഖ്യയ്ക്കാണ് പേര് നല്‍കുന്ന സംഖ്യയെക്കാളും പ്രാധാന്യം. ജനനസംഖ്യയ്ക്ക് അനുസരിച്ചാണ്, ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഏതുപേരാണ് നല്‍കേണ്ടതെന്ന തീരുമാനമെടുക്കുന്നത്.

വളരെ അര്‍ത്ഥവത്തും ശക്തവുമായ ഒരു പേര് കുഞ്ഞിന് നല്കുന്നത് ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വിജയം കൈവരിക്കാന്‍ അവരെ സഹായിക്കും. വേദങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ചില സംഖ്യകള്‍, ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 3 എന്ന വേദസംഖ്യ പുതുമകള്‍ അന്വേഷിക്കുന്ന ഒരു വ്യക്തിയെയും 7 എന്ന വേദസംഖ്യ അധ്യയനം നടത്തുന്ന വ്യക്തിയെയുമാണ് സൂചിപ്പിക്കുന്നത്. പേരിലെ ഓരോ അക്ഷരങ്ങളും അര്‍ത്ഥവത്താണ്. S എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്, സ്‌നേഹപൂര്‍വവും വികാരപരവുമായി പ്രതികരിക്കുന്ന ഒരു വ്യക്തിയെയാണ്. R എന്ന അക്ഷരത്തിനുടമ ഉത്സാഹഭരിതനും തൊഴില്‍ക്കാര്യങ്ങളില്‍ നീതിപുലര്‍ത്തുന്നയാളുമായിരിക്കും.
T എന്ന അക്ഷരം നിശ്ചയദാര്‍ഢ്യത്തെയും ശീഘ്ര കോപത്തെയുമാണ് സൂചിപ്പിക്കുന്നത്.

ഒരു പേരിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങള്‍ക്കും പ്രത്യേകതകളുണ്ട്. ആദ്യത്തെ അക്ഷരം, ഒരു വ്യക്തി എന്തെങ്കിലും പ്രശ്!നങ്ങള്‍ ഉണ്ടായാല്‍ അതിനെ എങ്ങനെ സമീപിക്കുന്നുവെന്നും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും പറയുമ്പോള്‍, ഒരു ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി വ്യക്തി കൈക്കൊള്ളുന്ന നിശ്ചയദാര്‍ഢ്യത്തെയാണ് അവസാന അക്ഷരം സൂചിപ്പിക്കുന്നത്.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമാകാന്‍ സംഖ്യാശാസ്ത്രത്തിനു കഴിയുമെങ്കില്‍, അതുപ്രകാരമുള്ള ഒരു പേര് നിങ്ങളുടെ കുഞ്ഞിന് സമ്മാനിക്കുന്നത് ജീവിതത്തില്‍ വിജയിക്കാന്‍ ആ കുഞ്ഞിനെ സഹായിക്കുമെന്നുറപ്പാണ്.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close