Latest NewsIndia

അപസര്‍പ്പക കഥകളെ വെല്ലുന്ന തരത്തില്‍ ത്രികോണ പ്രണയവും അവിഹിത ബന്ധവും : യുവാവിനെ കൊലപ്പെടുത്തിയത് എങ്ങിനെയെന്ന് സൈറ വിവരിച്ചപ്പോള്‍ പൊലീസ് ഞെട്ടി

നോയിഡ: വിവാഹിതനായ ഓട്ടോഡ്രൈവറുടെ ജീവനെടുത്തത് കാമുകിയും അവിഹിതബന്ധവും. അപസര്‍പ്പക കഥകളെ വെല്ലുന്ന തരത്തിലുള്ള സംഭവം നടന്നത് നോയിഡയിലാണ്. ത്രികോണ പ്രണയം, അവിഹിതബന്ധം, സംശയം, ഗൂഢാലോചന, കൊലപാതകം.

രണ്ടു യുവാക്കള്‍ ചേര്‍ന്ന് ഒരു യുവതിയെ പ്രണയിക്കുകയും യുവതി ഒരേസമയം സുഹൃത്തുക്കളായ രണ്ട് യുവാക്കളുമായി അടുപ്പം പുലര്‍ത്തുകയും ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിലൊരാളുമായി യുവതി അകലുകയും മൂന്നാമനെ കൂട്ടുപിടിച്ച് യുവാവിനെ കൊലപ്പെടുത്തുകയുമായിരുന്നു. പൊലീസ് അന്വേഷണത്തിലാണു പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ചുരുളഴിഞ്ഞത്

ALSO READ : പ്രണയം നിരസിച്ചതിന് യുവാവ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കൊല്ലപ്പെട്ട ഇസ്രഫിലും റഹീമും സുഹൃത്തുക്കളാണ്. ഇതിനിടെ നാലു വര്‍ഷം മുമ്പ് ഡല്‍ഹി – കത്തിഹാര്‍ (ബിഹാര്‍) ട്രെയിന്‍ യാത്രയ്ക്കിടെ 22കാരിയായ സൈറയെ പരിചയപ്പെടുകയായിരുന്നു. ദ്വാരകയില്‍ വീട്ടുജോലികള്‍ ചെയ്ത് വരികയായിരുന്ന യുവതി. യുവതിയുമായുള്ള പരിചയം അവസാനം പ്രണയത്തിലെത്തുകയായിരുന്നു. അതേസമയം യുവതി രണ്ട് പേരുമായി ബന്ധം പുലര്‍ത്തി.

സൈറയ്ക്കു ഇസ്രാഫിലിനോടായിരുന്നു കൂടുതല്‍ അടുപ്പം. ദ്വാരകയില്‍ വീട്ടുജോലികള്‍ ചെയ്യുന്ന സൈറയ്ക്കും നോയിഡയില്‍ ഓട്ടോ ഓടിക്കുന്ന ഇസ്രാഫിലിനും കാണാനുള്ള സാധ്യത കൂടുതലായിരുന്നു. പക്ഷേ, പല കാരണങ്ങളാല്‍ പ്രേമം വിവാഹത്തിലെത്തിയില്ല. രണ്ടുവര്‍ഷം മുമ്പ് മറ്റൊരു സ്ത്രീയെ ഇസ്രാഫില്‍ കല്യാണം കഴിച്ചു. ഇതോടെ സൈറ റഹീമിലേയ്ക്ക് തിരിയുകയായിരുന്നു.
ഇതിനിടയിലും ഇസ്രാഫിലും സൈറയും രഹസ്യമായി സന്ധിച്ചു, ലൈംഗിക ബന്ധം തുടര്‍ന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ വീണ്ടും പ്രശ്‌നം തുടങ്ങി. ഇസ്രാഫിലിന്റെ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31നു സൈറ റഹീമിനെ ഫോണ്‍ ചെയ്തു കാര്യങ്ങള്‍ പറഞ്ഞു.

സെപ്റ്റംബര്‍ രണ്ടിനു ഗ്രീന്‍പാര്‍ക്ക് മെട്രോ സ്റ്റേഷനില്‍ വെച്ച് റഹിമ സൈറയെ കണ്ടു. ഇസ്രാഫിലിനെ വകവരുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തു. പിന്നീട് ഓട്ടോ ഡ്രൈവറായ ഇസ്രാഫിലിനെ സൈറ വിളിച്ചുവരുത്തി . സൈറ പറഞ്ഞതനുസരിച്ച് അവരുമായി നോയിഡ എക്‌സ്പ്രസ്‌വേയിലേക്ക് ഓട്ടോ കുതിച്ചു. മറ്റൊരു ഓട്ടോയില്‍ റഹിം പിന്നാലെ കൂടി.

സംശയങ്ങളൊന്നും തോന്നാതിരുന്ന ഇസ്രാഫില്‍, സൈറയുടെ നിര്‍ദേശപ്രകാരം അദ്വന്ത് ബിസിനസ് പാര്‍ക്കിനു സമീപമുള്ള റോഡില്‍ ഇരുട്ടത്ത് ഓട്ടോ നിര്‍ത്തി. നേരത്തേ തീരുമാനിച്ചതു പോലെ സൈറ, ഇസ്രാഫിലിനെ ഓട്ടോയില്‍നിന്നു പുറത്തേക്കു തള്ളിയിട്ടു, ദുപ്പട്ട കൊണ്ട് കണ്ണുകള്‍ കെട്ടി. ഉടുപ്പില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് ഇസ്രാഫിലിന്റെ കഴുത്തറുത്തു. അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രാഫില്‍ പകച്ചുപോയി. ഇതേസമയം, കുറച്ചുമാറി നിര്‍ത്തിയ ഓട്ടോയില്‍നിന്നു സംഭവസ്ഥലത്തേക്കു റഹീമും വന്നു. റോഡില്‍ കിടന്ന ഇഷ്ടിക കൊണ്ട് ഇസ്രാഫിലിന്റെ തലയിലും ദേഹത്തും പലതവണ ഇടിച്ചു മരണം ഉറപ്പാക്കി. ഇസ്രാഫിലിന്റെ ഓട്ടോയില്‍തന്നെ രണ്ടുപേരും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സൈറ ദ്വാരകയിലെത്തി. റഹിം വിമാനത്തില്‍ പട്‌നയിലേക്കു മടങ്ങി.

ഭര്‍ത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇസ്രാഫിലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിലെ ദുപ്പട്ടയാണു പൊലീസിനു തുമ്പായത്. പരാതിയില്‍ സൈറയെ സംശയമുണ്ടെന്നു പറഞ്ഞതും കൊലപാതകത്തില്‍ ഒരു സ്ത്രീക്കു പങ്കുണ്ടാകാമെന്ന നിഗമനത്തിനു പിന്തുണയേകി. ഇതോടെ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ സൈറയും റഹീമും പൊലീസിന്റെ വലയിലാകുകയായിരുന്നു

Tags

Related Articles

Post Your Comments


Back to top button
Close
Close