Latest NewsUAE

മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുമായി പ്രവാസി പിടിയിൽ

തുണികള്‍ക്കിടയില്‍ പോലും ഒളിപ്പിക്കാതെ ഈ സാധനങ്ങൾ കൊണ്ടുവന്നത്

അബുദാബി : മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുമായി പ്രവാസി പിടിയിൽ. അബുദാബി വിമാത്താവളത്തിലാണ് സംഭവം. നിയമം തെറ്റിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി. 43 വയസുള്ള ഏഷ്യക്കാരനാണ് പിടിലായത്.

എന്നാല്‍ യുഎഇയില്‍ താമസിക്കുന്ന മറ്റൊരാള്‍ക്ക് നല്‍കാനായി തന്റെ നാട്ടിലുള്ള സുഹൃത്ത് തന്നുവിട്ട മരുന്നുകളാണ് ഇവയെന്ന് അധികൃതരോട് പ്രതി പറയുകയുണ്ടായി. ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളാണെന്ന് അറിഞ്ഞിരുന്നില്ല. ഔഷധങ്ങളാണെന്ന് കരുതിയാണ് കൊണ്ടുവന്നതെന്നും അദ്ദേഹം അറിയിച്ചു.

Read also:സൗദിയിൽ പ്രവാസി മലയാളി തളർന്നു വീണു മരിച്ചു

തുണികള്‍ക്കിടയില്‍ പോലും ഒളിപ്പിക്കാതെ ഈ സാധനങ്ങൾ കൊണ്ടുവന്നത് സാധനത്തെക്കുറിച്ച് അറിവില്ലാത്തതിന് തെളിവാണെന്നും അതുകൊണ്ട് ഇയാളെ വെറുതെ വിടണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാൽ കേസ് മാറ്റിവയ്ക്കുകയാണ് ഉണ്ടായത്.

Related Articles

Post Your Comments


Back to top button