Latest NewsIndia

തന്നെയും മകളേയും ആള്‍ദൈവം പീഡിപ്പിച്ചെന്ന് യുവതി

ആള്‍ദൈവവും അയാളുടെ മകനും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി

ന്യൂഡല്‍ഹി: തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും സ്വയം പ്രഖ്യാപിത ആള്‍ദൈവം പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. ഡല്‍ഹിയിലെ അഷു മഹാരാജിനെതിരെയാണ് പരാതിയുമായി യുവതി രംഗത്ത് എത്തിയത്. 2008 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തിലാണ് പീഡനത്തിനിരയായതെന്നും ആള്‍ദൈവവും അയാളുടെ മകനും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി പരാതിയില്‍ പറയുന്നു.

Read Also: പിസി ജോർജിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ദേശീയ വനിതാകമ്മീഷൻ: വന്നില്ലെങ്കിൽ അറസ്റ്റ്

തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ വിളിച്ചു കൊണ്ടുവരാനും അഷു മഹാരാജന്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് മകളേയും പീഡിപ്പിച്ചെന്നും യുവതി പറയുന്നു. ഇയാള്‍ക്കെതിരെ ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Read Also: നിങ്ങള്‍ കണ്ടിട്ടുള്ളത് എഡിറ്റഡ് വെര്‍ഷന്‍, സാബുമോന്റെ സാമ്രാജ്യമാണവിടെ ; ബിഗ് ബോസിലെ അനുഭവങ്ങള്‍ തുറന്നടിച്ച്‌ ഹിമാ ശങ്കര്‍

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button