Latest NewsKerala

സരിതയെ കാണാനില്ലെന്ന പരാതിയുമായി പോലീസ്

ഒന്നാം പ്രതി സരിത പലതവണ കോടതിയിൽ ഹാജരാകാതിരുന്നിരുന്നു

തിരുവനന്തപുരം: സോളാർ കേസിലെ പ്രതിയായ സരിത എസ്. നായരെ കാണാനില്ലെന്ന പരാതിയുമായി പോലീസ്. കേസിൽ സരിതയ്ക്കെതിരെ നേരത്തെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ നടപടിയെടുക്കാൻ പോലീസിന് കഴിഞ്ഞില്ല. വലിയതുറ പോലീസാണ് കാണാനില്ലെന്ന റിപ്പോർട്ട് കോടതിയെ അറിയിച്ചത്.

ഒന്നാം പ്രതി സരിത പലതവണ കോടതിയിൽ ഹാജരാകാതിരുന്നിരുന്നു. ഇതേ തുടർന്ന് സരിത എവിടെയെന്ന് അന്വേഷിക്കാൻ കോടതി വലിയതുറ പോലീസിന് നിർദേശം നൽകിയിരുന്നു. തുടർന്നാണ് സരിതയെ കാണാനില്ലെന്ന റിപ്പോർട്ട് പോലീസ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമർപ്പിച്ചത്.

Read also:വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം

കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ മൊത്തം വിതരണാവകാശം വാഗ്ദാനം ചെയ്ത് നാലര ലക്ഷംരൂപ തട്ടിച്ചുവെന്നാണ് കേസ്. സരിത എസ്. നായർ, ബിജു രാധാകൃഷ്ണൻ, ഇന്ദിരാദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ പ്രതികൾ.

Tags

Post Your Comments


Back to top button
Close
Close