KeralaLatest News

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറിയ യാത്രക്കാരന്‍ പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണു അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: ഭക്ഷണം വാങ്ങാനായി സ്‌റ്റേഷനിലിറങ്ങിയ യാത്രക്കാരന്‍ ട്രെയിന്‍ മുന്നോട്ട് എടുക്കുന്നത് കണ്ട് ചാടിക്കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിലേയ്ക്ക് തെറിച്ചുവീണു. അപകടത്തില്‍ നിസാര പരിക്കുകളോടെ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ 9.50 ന് എറണാകുളം സൗത്ത് സ്റ്റേഷനിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് പോവുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസില്‍ ചാടിക്കയറാന്‍ ശ്രമിച്ച യാത്രക്കാരനാണ് വീണ് പരിക്കേറ്റത്. ഇയാള്‍ കോഴിക്കോടിന് പോവുകയായിരുന്നു.

യാത്രക്കാരന്‍ താഴേക്ക് വീഴുന്നത് കണ്ട് കമ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന ടി ടി ഇ വേഗം അപായ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് കാലിന് നിസാരമായി പരിക്കേറ്റ തൊഴിച്ചാല്‍ മറ്റ് കുഴപ്പങ്ങളൊന്നും ഇല്ല.

Tags

Post Your Comments

Related Articles


Close
Close