Latest NewsIndia

ശമ്പളം നല്‍കാന്‍ രണ്ടു ദിവസം വൈകി; ഡ്രൈവര്‍ ചെയ്തതിങ്ങനെ

വെള്ളിയാഴ്ച വൈകുന്നേരം വിദ്യാര്‍ഥികളെ വീട്ടിലെത്തിക്കാന്‍ പോയ

ഗുരുഗ്രാം: ശമ്പളം നല്‍കാന്‍ വൈകിയതുമൂലം സ്ഥാപനത്തിന്റെ ബസുമായി ഡ്രൈവര്‍ കടന്നു. വെള്ളിയാഴ്ചയാണ് ഗുരുഗ്രാമിലാണ് സംഭവം നടന്നത്. സെക്ടര്‍49 ല്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമിയിലെ ബസാണ് ഡ്രൈവർ സതീഷ് കടത്തികൊണ്ടുപോയത്.

വെള്ളിയാഴ്ച വൈകുന്നേരം വിദ്യാര്‍ഥികളെ വീട്ടിലെത്തിക്കാന്‍ പോയ സതീഷ് തിരികെ അക്കാദമിയില്‍ എത്താത്തതിനെ തുടര്‍ന്ന് വിളിച്ചന്വേഷിച്ചപ്പോഴാണ് ശമ്പളം നല്‍കാത്തതു കൊണ്ട് താന്‍ ബസുമായി പോയി എന്ന മറുപടി ലഭിച്ചത്. വീട്ടിലേക്കാണ് ഇയാള്‍ ബസുമായി പോയത്.

തിങ്കളാഴ്ച്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സതീഷിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 406 അനുസരിച്ച് വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു.

Tags

Post Your Comments

Related Articles


Back to top button
Close
Close