Latest NewsKerala

ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി അറസ്റ്റില്‍

കാസര്‍ഗോഡ്‌•ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രസംഗം നടത്തി എന്നാരോപിച്ചാണ് . മഞ്ജുനാഥ് ഉഡുപ്പയെ വിട്‌ള പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ 9 ന് ബണ്ട്വാള്‍ കഡംബയില്‍ വച്ച് ശ്രീകൃഷ്ണ ജയന്തി ആഘോഷചടങ്ങില്‍ നടത്തിയ പ്രസംഗമാണ് പരാതിയ്ക്ക് അടിസ്ഥാനം. കഡംബ ജുമാമസ്ജിദ് ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പോലീസ് കേസെടുത്തതോടെ ഒളിവില്‍പോയ മഞ്ജുനാഥ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ ശേഷം പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു

Tags

Post Your Comments


Back to top button
Close
Close