Latest NewsNattuvartha

ഇടിമിന്നല്‍: വൈദ്യുത ലൈനില്‍ പൊട്ടിത്തെറി

  ടവറിലെ ഡിസ്‌ക് ഇന്‍സുലേറ്ററാണ്‌  പൊട്ടിത്തെറിച്ചത്

പോത്തന്‍കോട്: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് പാലോട്ടുകോണത്ത് 220 കെവി വൈദ്യത ടവര്‍ ലൈന്‍ പൊട്ടിത്തെറിച്ചു.  ടവറിലെ ഡിസ്‌ക് ഇന്‍സുലേറ്ററാണ്‌  പൊട്ടിത്തെറിച്ചത്. ഇതേതുടര്‍ന്ന് സമീപവാസികളുടെ വീടിനു മുകളിലേയ്ക്ക് ഇതിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചു വീണു. ലക്ഷംവീട് കോളനിയിലെ ശാന്തയുടെ വീടിനു സമീപത്തെ ശുചിമുറിക്കുമുകളിലേയാക്കാണ് ഇവ പതിച്ചത്. ആസമയത്ത് സമീപ പ്രദേശങ്ങളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പോത്തന്‍കോട്ടുനിന്ന് ഇടമണ്‍ സബ്‌സ്റ്റേഷനിലേക്കു പോകുന്ന ലൈന്‍ ബന്ധിപ്പിച്ചിരിക്കുന്ന ടവറിലെ ഡിസ്‌ക് ഇന്‍സുലേറ്ററാണു പൊട്ടിവീണത്.

ഡിസ്‌ക് ഇന്‍സുലേറ്റര്‍ പൊട്ടിയതോടെ വൈദ്യുതകമ്പി താഴ്ന്നു. നാട്ടുകാരാണ് വിവരം പോത്തന്‍കോട് സബ്‌സ്റ്റേഷനില്‍ അറിയിച്ചത്. കൊല്ലം ഇടമണ്ണിലുള്ള പ്രത്യേക മെയ്ന്റനന്‍സ് വിങ്ങിലെ വിദഗ്ധരെത്തി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close