Latest NewsGulf

അബുദാബിയിലെ തീപിടിത്തത്തെ കുറിച്ച് അധികൃതരുടെ വിശദീകരണം

അബുദാബി: അബുദാബിയിലെ തീപിടിത്തത്തെ കുറിച്ച് അധികൃതരുടെ വിശദീകരണം പുറത്തുവന്നു. അബുദാബിയിലെ ജനവാസ മേഖലയില്‍ കഴിഞ്ഞദിവസമുണ്ടായ തീപിടുത്തത്തില്‍ മരിച്ച എട്ട് പേരില്‍ അഞ്ചും കുട്ടികളാണെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നിനും എട്ടിനും ഇടയില്‍ പ്രായമായ മൂന്ന് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും ഒപ്പം 38, 37,21 എന്നിങ്ങനെ പ്രായമുള്ള മൂന്ന് സ്ത്രീകളും അപകടത്തില്‍ മരിച്ചു.

തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസം മുട്ടിയാണ് എല്ലാവരും മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബനി യാസിലെ വില്ലയില്‍ പുലര്‍ച്ചെയാണ് തീപിടിച്ചത്.

ഈ സമയത്ത് വീട്ടില്‍ ആകെ 12 പേരുണ്ടായിരുന്നു. താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക് തീ പടരുന്നതിനിടെ ഇതില്‍ നാല് പേര്‍ക്ക് മാത്രമാണ് രക്ഷപെടാനായത്.
ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close