KeralaLatest News

ശബരിമല പ്രതിഷേധത്തെ പരിഹസിച്ച് ടി.ജി മോഹന്‍ദാസ്‌

തിരുവനന്തപുരം•ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ വിവിധ ഹിന്ദു സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളെ പരിഹസിച്ച് സംഘപരിവാര്‍ സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്‌. ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദു സ്ത്രീകളെ കയറ്റാതിരിക്കാന്‍ എന്തൊരാവേശമെന്ന് മോഹന്‍ദാസ്‌ പരിഹാസ രൂപേണ ട്വിറ്ററില്‍ കുറിച്ചു.

എന്തൊരാള്‍ക്കൂട്ടം, എന്തൊരാവേശം.. ക്രിസ്ത്യാനിയുക്കും മുസ്ലീമിനും കയറാവുന്ന ഒരു ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദുയുവതികള്‍ കയറാതെ നോക്കാന്‍. മാസത്തിലൊരു ദിവസം പോലും അനുവദിക്കാതിരിക്കാന്‍. സ്വാമിയേ ശരണമയ്യപ്പാ- എന്നാണ് മോഹന്‍ദാസിന്റെ ട്വീറ്റ്.

അതേസമയം, മോഹന്‍ദാസിന്റെ ട്വീറ്റിനെതിരെ പ്രതിഷേധത്തെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button