Latest NewsUAE

ഉത്സവ സീസണില്‍ ലണ്ടനിലേയ്ക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്

2018 ഡിസംബര്‍ 15 മുതല്‍ 2019 ജനുവരി 13വരെയാണ് പുതിയ സര്‍വീസുകള്‍

ദുബായ്:ഉത്സവ സീസണോടനുബന്ധിച്ച് ലണ്ടനിലേയ്ക്കുള്ള പ്രതിദിന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്‌സ്. 2018 ഡിസംബര്‍ 15 മുതല്‍ 2019 ജനുവരി 13വരെയാണ് പുതിയ സര്‍വീസുകള്‍. അബുദാബിയില്‍ നിന്ന് ലണ്ടനിലെ ഹെത്രു വരെയായിരിക്കും സര്‍വീസുകള്‍.
28 ബിസിനസ് സ്റ്റുഡിയോകള്‍, 271 എക്കണോമി സ്മാര്‍ട്ട് സീറ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന രണ്ട്-ക്ലാസ് ബോയിംഗ് 787-9 വിമാനങ്ങളാണ് ഈ സര്‍വീസുകള്‍ നടത്തുന്നത്.

ഉത്സവ കാലയളവില്‍ ലണ്ടനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും, തിരക്കുള്ള സമയത്ത് ഈ രണ്ട് തലസ്ഥാനത്തേയ്ക്കും പോകുന്ന് യാത്രകാര്‍ക്ക് അധിക സര്‍വീസ് ഏറെ പ്രയോജനപ്പെടുമെന്നും യുകെയിലെയും അയര്‍ലണ്ടിലെയും ഇത്തിഹാദ് എയര്‍വെയ്‌സ് ജനറല്‍ മാനേജര്‍ ജെയിംസ് ഹാരിസണ്‍ പറഞ്ഞു.

ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വരുന്നതും ഇത്തിഹാദിന്റെ ഗ്ലോബല്‍ നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുന്നതുമായ സ്ഥലങ്ങളിലേയ്ക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകളും യാത്രകാര്‍ക്ക് ലഭ്യമാകും.

ലണ്ടനിലേക്കുള്ള സീസണല്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം, ശൈത്യകാലം പ്രമാണിച്ച് ബഹ്‌റൈന്‍, ബെല്‍ഗ്രേഡ്, കെയ്‌റോ, ഇസ്താംബുള്‍, മദീന, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സര്‍വീസുകളും ഇത്തിഹാദ് ഒരുക്കിയിട്ടുണ്ട്.

Related Articles

Post Your Comments


Back to top button